Saturday, September 28, 2013

നൂറ അല്‍സമ്മാന്‍; പതിനഞ്ചില്‍ ഇസ് ലാമിലേക്കെത്തിയ അമേരിക്കന്‍ കൗമാരക്കാരി



എനിക്ക് പതിനഞ്ച് വയസ്സുള്ളപ്പോഴാണ് ഞാന്‍ ഇസ്‌ലാമില്‍ എത്തിയത്.  സിറിയയിലെ ഹലബ് എന്ന നാട്ടില്‍നിന്ന് അമേരിക്കയിലെ ഡെട്രോയിറ്റില്‍ താമസമുറപ്പിച്ചതായിരുന്നു എന്റെ മാതാവിന്റെ കുടുംബം. പോളണ്ടില്‍നിന്നും കുടിയേറിപ്പാര്‍ത്തതായിരുന്നു എന്റെ പിതാവിന്റെ കുടുംബം. ഡെട്രോയിറ്റ് മിഷിഗണില്‍ ജനിച്ച എന്റെ അമ്മൂമ്മ മറോണൈറ്റ് ക്രിസ്ത്യാനിയായിരുന്നു. മാതാപിതാക്കളാകട്ടെ , തനികത്തോലിക്കരും.
പതിനഞ്ചിലെത്തിയപ്പോഴേക്ക് ഒരു കന്യാസ്ത്രീയാകാനുള്ള മോഹം എന്നില്‍ അങ്കുരിച്ചുകഴിഞ്ഞിരുന്നു. ഹൈസ്‌കൂളില്‍ ലോകചരിത്രംക്ലാസില്‍ ലോകത്തെ പ്രധാനമതങ്ങളെക്കുറിച്ച് ഞങ്ങള്‍ പഠിച്ചിരുന്നു. ഇസ്‌ലാമിനെക്കുറിച്ച് പ്രതിപാദിക്കാന്‍ തുടങ്ങിയപ്പോള്‍  അതില്‍ എനിക്കതിയായ താല്‍പര്യമായി. അധ്യാപകന്‍ ഇസ്‌ലാമിനെക്കുറിച്ച് പറയുമ്പോള്‍ അതില്‍ എന്തെങ്കിലുംഅബദ്ധങ്ങള്‍ പിണഞ്ഞാല്‍ അത് ഉടനടിതിരുത്തുന്ന ഒരു ഈജിപ്ഷ്യന്‍ സഹപാഠിയെ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. കൊള്ളാമല്ലോ! അധ്യാപകനെയും തിരുത്തുവാന്‍ തക്ക വിജ്ഞാനം ഇവനുണ്ടല്ലോ എന്ന് ഞാന്‍ മനസ്സില്‍ കരുതി.
അങ്ങനെ ഒരുദിവസം ഞാനവന്റെയടുത്തുചെന്നു. കത്തോലിക്കാമതവും ഇസ് ലാംമതവും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് ചോദിച്ചു. കരുതുംപോലെ വലിയ വ്യത്യാസമൊന്നുമില്ലെന്ന് ഉദാസീനമായി അവന്‍ മൊഴിഞ്ഞു. എനിക്ക് തൃപ്തിയായില്ല. അവന്റെ മമ്മിയുടെ അടുക്കല്‍നിന്ന് ഞാന്‍  ഖുര്‍ആന്‍ പരിഭാഷ വാങ്ങി. അത് വായിക്കാന്‍ തുടങ്ങിയതോടെ ഞാന്‍ കൂടുതല്‍ ജിജ്ഞാസുവായി. പരിഭാഷ ഞാന്‍ താഴെവെച്ചതേയില്ല. എനിക്കുമനസ്സിലായി ഇത് അല്ലാഹുവില്‍നിന്നുതന്നെയെന്ന്. ഏതെങ്കിലും ഒരു മനുഷ്യന് ഇത്തരത്തിലൊന്ന് എഴുതാനാവില്ലെന്ന് ഖുര്‍ആനിലൂടെ കണ്ണോടിക്കുന്ന ആര്‍ക്കും മനസ്സിലാവും. കവിതയെ മനസ്സില്‍ താലോലിക്കുന്ന എന്നെ സംബന്ധിച്ചിടത്തോളം എന്റെ സ്‌നേഹം പിടിച്ചുപറ്റുംവിധം ആശ്ചര്യകരമായിരുന്നു അത്. അങ്ങനെ ഞാന്‍ ഹൃദയംകൊണ്ട് അന്ന് മുസ്‌ലിമായി.

കുടുംബത്തിന്റെ പ്രതികരണം
അതോടെ എന്റെ ജീവിതം പ്രയാസതരമായി. ഞാന്‍ ഉപവാസവും നമസ്‌കാരവും ആരംഭിച്ചു. എന്റെ കുടുംബക്കാര്‍, പ്രത്യേകിച്ചും എന്റെ മമ്മി എന്നെ വല്ലാതെ പ്രയാസപ്പെടുത്തി. വളരെ ചെറുപ്പംകൊണ്ടായിരിക്കണം; മമ്മിയും എന്നെപ്പോലെ ഇസ്‌ലാമിനെ ഇഷ്ടപ്പെടുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ അവരത്തരക്കാരിയായിരുന്നില്ല. എന്റെ ഹിജാബ് ,നമസ്‌കാരത്തിനുള്ള മുസ്വല്ല, ഖുര്‍ആന്‍, ഇസ്‌ലാമിനെസംബന്ധിച്ച പുസ്തകങ്ങള്‍ തുടങ്ങിയവയെല്ലാം അവര്‍ ഒളിപ്പിച്ചുവെക്കാന്‍ തുടങ്ങി. എന്റെ പിതാവ് റൂം എല്ലാദിവസവും ഞാനില്ലാത്തപ്പോള്‍ കയറി പരിശോധിക്കാന്‍ തുടങ്ങി. അതിനാല്‍ ഹിജാബ് ഞാന്‍ ബാത്‌റൂമില്‍ ഒളിപ്പിച്ചുവെച്ചു. ഞാന്‍ മുസ് ലിംകളുമായി സൗഹൃദംകൂടുന്നത് മമ്മി  തടഞ്ഞു. അവരുടെ രക്ഷിതാക്കളോട് ഇസ്‌ലാമിനെക്കുറിച്ച് മക്കള്‍ ഇനിമുതല്‍ തന്റെ മകളോട് സംസാരിക്കരുതെന്ന് ചട്ടംകെട്ടി. മകളെ ചതിയില്‍പെടുത്തരുതെന്നും അപേക്ഷിച്ചു.
രക്ഷിതാക്കള്‍ എന്നെ നിര്‍ബന്ധിച്ച് ചര്‍ച്ചില്‍ കൊണ്ടുപോകും. ഞാനാകട്ടെ, ഈ ജനത്തിനെന്തുപറ്റിയെന്ന് സങ്കടപ്പെട്ട് അങ്ങനെയിരിക്കും. ഒരിക്കല്‍ ചര്‍ച്ചിലെ  പുരോഹിതന്‍മാരുമായി സംസാരിക്കാന്‍ മമ്മി എനിക്കായി അവസരമൊരുക്കി. ഞാന്‍ അവരോട് ഇസ്‌ലാം എനിക്കിഷ്ടമതമാണെന്നും മനോഹരമായതിനെ മോശമാണെന്ന്  നിങ്ങളെന്തുകൊണ്ടാണ് പറയുന്നതെന്നും ചോദിച്ചു. അതിന് മൂര്‍ത്തമല്ലാത്ത ഏതെങ്കിലും ബൈബിള്‍ വചനങ്ങളുപയോഗിച്ചാണ് അവര്‍ പ്രതിരോധിച്ചിരുന്നത്. ഞാന്‍ മരുഭൂമിയിലൂടെ ഹിജാബ് ധരിച്ചുകൊണ്ട് മുസ് ലിം നാട്ടിലേക്ക് യാത്രപോകുന്നതായി സ്വപ്‌നംകണ്ടുവെന്ന് പറഞ്ഞപ്പോള്‍ അത്  സാത്താന്റെ ചെയ്തിയാണെന്നും ദൈവത്തില്‍ അഭയം തേടണമെന്നും എന്നെ അവര്‍ ഉപദേശിച്ചു. അയാള്‍ അങ്ങന പറഞ്ഞപ്പോള്‍ അയാളില്‍ സാത്താനുണ്ടെന്നാണ് എനിക്കുതോന്നിയത്. അപ്പോഴത്തെ അയാളുടെ മുഖഭാവം എനിക്കൊട്ടും മറക്കാനാവില്ല. അല്ലാഹുവിനോട് ഞാന്‍ മാപ്പപേക്ഷിച്ചു.
എന്റെ മമ്മി സാധാരണയായി പന്നിയിറച്ചി പാകം ചെയ്യാറുണ്ട്. എന്നാല്‍ ഒരിക്കല്‍ അങ്ങനെ പാകം ചെയ്ത ഇറച്ചി പോത്തിറച്ചിയെന്ന് പറഞ്ഞ് എന്നെ തീറ്റിക്കാന്‍ ശ്രമിച്ചു. ഞാന്‍ അത് പാക്കുചെയ്തുവന്ന കവര്‍ പരിശോധിച്ചപ്പോള്‍ അത് പന്നിയിറച്ചിയെന്നുബോധ്യമായി. പോളിഷ് വംശജനായ എന്റെ പിതാവ്, കത്തോലിക്കാമതത്തില്‍ നില്‍ക്കുന്നില്ലെങ്കില്‍ എന്നോട് വീടുവിട്ടിറങ്ങിക്കോളാന്‍ കല്‍പിച്ചു. അക്കാലത്ത് ഖുര്ആന്‍ എയര്‍കണ്ടീഷണറുടെ വെന്റിലൊളിപ്പിച്ചുവെക്കുകയായിരുന്നു പതിവ്. എന്റെ റൂമിന്റെ ലോക്കുകള്‍ അവര്‍ അഴിച്ചുമാറ്റി. അതിനാല്‍ നമസ്‌കാരം വളരെ പ്രയാസകരമായിത്തീര്‍ന്നു. ഇസ് ലാമിനോട് എന്റെ മാതാപിതാക്കള്‍ക്കുണ്ടായിരുന്ന വെറുപ്പോര്‍ത്ത് ഞാന്‍ ഏറെ വേദനിച്ചു.
എന്റെ ഏറ്റവും ഇളയ സഹോദരിയോട് ഇസ് ലാമിനെപ്പറ്റി ഞാന്‍ പറയാറുണ്ടായിരുന്നു. സഹോദരിയോട് ഇനിയെന്തെങ്കിലും ഇസ് ലാമിനെപ്പറ്റിപറഞ്ഞാല്‍ വീട്ടില്‍നിന്ന് അടിച്ചുപുറത്താക്കുമെന്ന് ഭീഷണിമുഴക്കി.  കത്തോലിക്കമതവിശ്വാസികള്‍ക്ക് എന്തുകൊണ്ട് ദൈവത്തിനോട് പ്രാര്‍ഥിക്കാനാകുന്നില്ലെന്നും കുമ്പസാരം പോലുള്ളവ കൂട്ടിച്ചേര്‍ത്തതാണെന്നും എന്റെ സഹോദരി അപ്പോഴേക്കും മനസ്സിലാക്കിയിരുന്നു. എനിക്ക് ഇസ് ലാമിനെ പൂര്‍ണാര്‍ഥത്തില്‍ മനസ്സിലാക്കാന്‍ ഉതവിനല്‍കണേയെന്ന് ഞാന്‍ നിരന്തരം പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. എനിക്ക് പിന്തുണ നല്‍കാനോ മാര്‍ഗദര്‍ശനം ചെയ്യാനോ ആരുമുണ്ടായിരുന്നില്ല. എന്റെ മാതാപിതാക്കളെ ധിക്കരിക്കരുതെന്നുമാത്രമാണ് കൂട്ടുകാരുടെ രക്ഷിതാക്കള്‍ എനിക്കുനല്‍കിയ ഉപദേശം. അതേസമയം ഞാനെന്റെ വീട്ടിലനുഭവിക്കുന്ന പ്രയാസങ്ങളൊന്നും അവര്‍ക്കുമനസ്സിലായില്ല. എനിക്കുണ്ടായിരുന്ന സംശയങ്ങളെ ദൂരീകരിക്കാന്‍ മാത്രം അവര്‍ക്ക്  വൈജ്ഞാനികപിന്‍ബലവുമുണ്ടായിരുന്നില്ല.
യൂണിവേഴ്‌സിറ്റിയില്‍
ഒരിക്കല്‍ യൂണിവേഴ്‌സിറ്റിക്കാലത്ത് (അന്നെനിക്ക് ഇരുപതുവയസ്സായിരുന്നു) എനിക്ക് ഖുര്‍ആന്‍ തന്ന ഒരു പെണ്‍കുട്ടിയെയും വിളിച്ച് അടുത്തുള്ള പള്ളിയില്‍ പോകാമെന്നുപറഞ്ഞു. പക്ഷേ അവള്‍ക്ക് തിരക്കുള്ളതിനാല്‍ ഞാന്‍ ഒറ്റക്കുതന്നെ പുറപ്പെട്ടു. നമസ്‌കാരത്തിനുള്ള ബാങ്ക് കൊടുത്തപ്പോള്‍ എനിക്ക് അത്യധികം സന്തോഷംതോന്നി. ഞാനേറെ കരഞ്ഞു. റമദാനില്‍ ഞാനെന്റെ സാക്ഷ്യം പൊതുസമൂഹത്തിനുമുമ്പാകെ സമര്‍പ്പിച്ചു. ഞാന്‍ ദീനില്‍ ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ചു. മാതാപിതാക്കള്‍ പറയുന്നതൊന്നും ഇനി ഗൗനിക്കേണ്ടതില്ലെന്ന്  തീരുമാനിച്ചു. എന്റെയപ്പോഴത്തെ അവസ്ഥ മത്സ്യോദരത്തില്‍പെട്ട യൂനുസ് നബി(അ)യുടെതിന് സമാനമായിരുന്നു. ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചുകൊണ്ടേയിരുന്നു. അതോടെ ഞാന്‍ ദൃഢചിത്തയായി. എല്ലാ ചീത്തകൂട്ടുകെട്ടുകളും ദുഃശീലങ്ങളും ഞാന്‍ ഉപേക്ഷിച്ചു. എപ്പോഴും മുസ് ലിംകളോടൊപ്പംചേര്‍ന്നുനിന്നു.

ഞാന്‍ ഹിജാബ് ധരിക്കാനൊരുങ്ങിയപ്പോള്‍ പുറത്ത് ആ വേഷത്തില്‍ പോകാന്‍ ധൈര്യമുണ്ടോയെന്ന അവര്‍ വെല്ലുവിളിക്കുമായിരുന്നു. പക്ഷേ ഞാനൊന്നും അതിന് മറുപടി പറഞ്ഞിരുന്നില്ല. ചിലപ്പോഴൊക്കെ കാറിലായിരിക്കെ ഞാന്‍ ഹിജാബണിയുമായിരുന്നു. മമ്മിയെ കാണാതെയായിരുന്നു ഇതെല്ലാം ഞാന്‍ ചെയ്തിരുന്നത്. കാരണം ഹിജാബ് അണിയുന്നത് മമ്മി വെറുത്തിരുന്നു. മാതാപിതാക്കളെ അനുസരിക്കണമെന്ന് ഇസ്‌ലാം അനുശാസിക്കുന്നുണ്ടെന്ന് പറഞ്ഞ് മമ്മി എന്നെ മര്യാദ പഠിപ്പിക്കുമായിരുന്നു. അതിനാല്‍ ഹിജാബൊന്നും അണിയാന്‍ നില്‍ക്കരുതെന്നും ഷോര്‍ട്ട്‌സ് ഒക്കെ ധരിച്ച് ഫാഷന്‍ ആയി നടക്കണമെന്നും അവരെന്നോട് ഉപദേശിച്ചു. ഹിജാബ് ധരിക്കുമ്പോള്‍ ഞാനൊരു കിളവിയെപ്പോലെത്തോന്നുന്നുവെന്നും അവര്‍ പരിഹസിച്ചു. എന്റെ കൂട്ടുകാര്‍ എന്നെ ഹിജാബ് വേഷത്തില്‍ കാണുന്നത് ഇഷ്ടപ്പെടാതിരുന്ന മമ്മിയും സഹോദരിയും ഒരിക്കല്‍ തലയില്‍നിന്ന് എന്റെ മക്കനതട്ടിയെടുത്തു. അന്ന് ഞാനവരെ തല്ലി. അല്ലാഹു എനിക്ക് പൊറുത്തുതരുമെന്ന് ഞാന്‍ വിചാരിക്കുന്നു.
കുടുംബത്തില്‍ തനി സ്വാര്‍ഥയാണെന്നും ഹിജാബ് ധരിച്ചുകൊണ്ട് സഹോദരിക്കും കുടുംബത്തിനും മാനക്കേടുവരുത്തിവെക്കുന്നുവെന്നും മമ്മി  അട്ടഹസിച്ചു. എന്റെ പട്ടണത്തില്‍ നിന്നെ കണ്‍വെട്ടത്തുകാണുന്നതുപോലും ഞാന്‍ വെറുക്കുന്നുവെന്ന് അവര്‍ തുറന്നുപറഞ്ഞു. വല്യമ്മച്ചിയും ഒട്ടും പിന്നിലായിരുന്നില്ല. ചിലപ്പോള്‍ ഞാന്‍ പ്രാര്‍ഥിക്കുമ്പോള്‍ അവര്‍ ഒച്ചയിടും:'എന്നെ കേള്‍പ്പിക്കാന്‍ നീ മുതിരേണ്ടാ. ഞാനങ്ങോട്ടുപറയുന്നത് മാത്രം കേട്ടാല്‍ മതി.'
യേശുവിന്റെത് അത്ഭൂതജനനമായിരുന്നില്ലെന്ന് അവര്‍ പറയാറുണ്ടായിരുന്നു.  ഖുര്‍ആന്‍ പാരായണം പ്ലേ ചെയ്യുന്നതിനോടൊപ്പം ചേര്‍ന്ന് കളിയാക്കിച്ചിരിക്കുകയും ശപിക്കുകയും ചെയ്യുമായിരുന്നു. എന്റെ ചെറുപ്പത്തില്‍ സൈക്യാട്രിസ്റ്റിന്റെ അടുക്കല്‍ കൊണ്ടുപോയിരുന്നു. ഇവള്‍ ഇസ് ലാം സ്വീകരിച്ചിരിക്കുന്നുവെന്നും ചികിത്സിക്കണമെന്നും ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ എനിക്ക് മരുന്നുനല്‍കി. ഞാനത് ചവറ്റുകുട്ടയില്‍ വലിച്ചെറിയുകയായിരുന്നു. ഈവിധം പ്രയാസങ്ങള്‍ അധികരിച്ചപ്പോള്‍ സ്‌കൂള്‍ വിദ്യാഭ്യാസം ദുഷ്‌കരമായി. ഇസ് ലാമിനെ നന്നായി പഠിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അതിനായി വിവാഹംകഴിക്കാന്‍ ഒരുങ്ങി.

അല്‍ഹംദുലില്ലാഹ്! സിറിയയിലെ ദമസ്‌കസില്‍നിന്ന് എനിക്ക് സല്‍സ്വഭാവിയായ ചെറുപ്പക്കാരനെ കിട്ടി. വിവാഹശേഷം അറ്റ്‌ലാന്റയില്‍നിന്ന് ഹൂസ്റ്റണിലേക്ക് മാറിത്താമസിച്ചു. ഒരു വര്‍ഷത്തിനുശേഷം യൂസുഫ് എന്ന മകന്‍ ജനിച്ചു. സര്‍വസ്തുതിയും അല്ലാഹുവിന് ഇനി അല്ലാഹു അനുഗ്രഹിച്ചാല്‍ മക്കയും മദീനയും സന്ദര്‍ശിക്കണം. അല്ലാഹു ഔദാര്യവാനാണല്ലോ.
ജോര്‍ദാന്‍കാരിയും ഈയിടെ ഇസ് ലാംസ്വീകരിച്ചവളുമായ സഹോദരിയെ ഞാനീയിടെ കണ്ടുമുട്ടി. എന്നെപ്പോലെ അവളും കടുത്ത പ്രയാസങ്ങള്‍ തരണംചെയ്തവളായിരുന്നു. എല്ലാ സ്തുതിയും അല്ലാഹുവിന്. എന്റെ മാര്‍ഗദര്‍ശിയാണവന്‍!

വ്യാജ കേശത്തിന്റെ വിവാദ ഗതി


  ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി

ണ്ട് വര്‍ഷം മുമ്പ് കോഴിക്കോട്ടെ ഒരു സ്ഥാപനത്തില്‍ അവതരിച്ച കേശവുമായി ബന്ധപ്പെട്ട വിവാദം കേരളത്തില്‍ വീണ്ടും സജീവമായിരിക്കുന്നു. ആദ്യമാദ്യം മുസ്‌ലിം സാമുദായിക വൃത്തത്തില്‍ മാത്രം നടന്ന ചര്‍ച്ചകള്‍ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെട്ടതിനു ശേഷം സാമൂഹിക തലത്തിലേക്കും വ്യാപിച്ചു.
2011 ജനുവരിയില്‍ കാരന്തൂരിലെ ഒരു സ്ഥാപനത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ അഹ്മദ് ഖസ്‌റജി എന്ന യു.എ.ഇ പൗരന്‍ സ്ഥാപനത്തിന്റെ പരമാധികാരിയായി അറിയപ്പെടുന്ന കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് ഒരു കേശം കൈമാറുന്നു. പ്രസ്തുത കേശം പ്രവാചകന്റേതാണെന്നും തനിക്ക് തലമുറകളായി കൈമാറിക്കിട്ടിയതാണെന്നും നബിയുടെ കല്പനപ്രകാരമാണ് കാന്തപുരത്തിന് കൈമാറുന്നതെന്നുമായിരുന്നു കേശദാതാവിന്റെ അവകാശവാദം. കേശദാന വേദിയില്‍ സ്വീകര്‍ത്താവ് ഇത് പരസ്യമായി പ്രഖ്യാപിക്കുകയും അനുകൂലികള്‍ തക്ബീര്‍ ധ്വനികളോടെ സ്വീകരിക്കുകയും ചെയ്തു. കേശത്തിന്റെ പേരിലുള്ള ധനസമാഹരണവും അനുബന്ധ കോലാഹലങ്ങളും തുടര്‍ന്ന് സജീവമായി. കേശസൂക്ഷിപ്പിനായി 40 കോടി രൂപയുടെ പള്ളി പണിയുകയാണെന്നും 'ചരിത്ര ദൗത്യ'ത്തിലേക്ക് ഓരോ വിശ്വാസിയും ആയിരം രൂപ മുതല്‍ സംഭാവന നല്‍കണമെന്നും കല്‍പ്പന വന്നു. പിരിവുകള്‍ സജീവമായി. 
മുടിയുടെ ആധികാരികത പരിശോധിക്കണമെന്ന് പണ്ഡിതന്മാര്‍ ആവശ്യപ്പെട്ടു. കേശാനുകൂലികള്‍ മറുപടിയുമായി രംഗത്തു വന്നെങ്കിലും അവരുടെ വിശദീകരണങ്ങളിലുണ്ടായ പ്രകടമായ വൈരുദ്ധ്യങ്ങള്‍ വീണ്ടും വീണ്ടും തിരുകേശത്തെ സംശയത്തിന്റെ നിഴലിലാക്കി. മുടിയുടെ ആധികാരികത ബോധ്യപ്പെട്ട ശേഷം മാത്രമേ അതിനോടുള്ള തുടര്‍ സമീപനം സമുദായം തീരുമാനിക്കാവൂ എന്ന ഒരാവശ്യം മാത്രമാണ് സമസ്തയുടെ പ്രസിഡന്റ് കാളമ്പാടി ഉസ്താദ്
ഇവ്വിഷയകമായി പറഞ്ഞത്. പക്ഷേ കേശാനുകൂലികള്‍ തുടക്കം മുതലേ സംഘടനാപരമായ പ്രശ്‌നമായാണ് ഇതിനെ അവതരിപ്പിച്ചത്. മുടിയവതരണത്തിലൂടെ എന്താണവര്‍ ലക്ഷ്യമിട്ടതെന്ന് ഈ സമീപനം തന്നെ വ്യക്തമാക്കുന്നുണ്ട്. 
മുടിയുടെ ആധികാരികത എന്നത് കൊണ്ടുദ്ദേശിക്കുന്നത് അത് കൈമാറിപ്പോന്ന സനദ്, (കൈമാറ്റ ശൃംഖല) സ്ഥിരീകരിക്കുക എന്നതാണ്. ആ വിഷയത്തില്‍ കേശാനുകൂലികള്‍ നല്‍കിപ്പോന്ന വിശദീകരണങ്ങള്‍ ആരെയും ചിരിപ്പിക്കും. അത്രയുമധികം പ്രകടമായ വൈരുദ്ധ്യങ്ങളുടെ സങ്കരമായിരുന്നു അവ. 

കേശത്തിന്റെ ആധികാരികത പ്രാഥമികമായി തെളിയിക്കാനുള്ള സനദ് കേശാനുകൂലികള്‍ പക്ഷം ഇല്ലെന്ന് ഇതോടെ പൊതുസമൂഹത്തിന് പൂര്‍ണമായി ബോധ്യപ്പെട്ടു. പ്രാമാണികമായ ചില ഭൗതിക പരീക്ഷണങ്ങളിലൂടെ മുടി പരിശോധനാവിധേയമാക്കാവുന്നതാണ് എന്ന നിര്‍ദ്ദേശവും സത്യം ബോധ്യപ്പെടണമെന്ന് ആഗ്രഹിക്കുന്നവരുടെ ഭാഗത്ത് നിന്നുണ്ടായി. 
ഈച്ച, ഉറുമ്പ് പോലെയുള്ളവ ഇരിക്കാതിരിക്കുക, നിഴലില്ലാതിരിക്കുക, അഗ്‌നിക്കിരയാകാതിരിക്കുക എന്നിവ പ്രവാചക ശരീരഭാഗങ്ങളുടെ പ്രത്യേകതകളാണെന്ന് പ്രാമാണികമായി അംഗീകരിക്കപ്പെട്ടതാണ്. എന്നാല്‍ ഈ നിര്‍ദേശം കേശവക്താക്കള്‍ പാടെ തള്ളിക്കളയുകയാണുണ്ടായത്. പ്രവാചക കേശത്തിന് ഇത്തരം പ്രത്യേകതകള്‍ ഉണ്ടെന്ന് അംഗീകരിക്കുന്നതോടൊപ്പം പരീക്ഷണാടിസ്ഥാനത്തില്‍ ഇവ ചെയ്യുന്നത് അനിസ്‌ലാമികമാണെന്ന വിചിത്ര ന്യായം പറഞ്ഞ് ഇവര്‍ ഒഴിഞ്ഞുമാറി. 

കഥ ഇവിടെ എത്തിനില്‍ക്കുമ്പോഴാണ് നേതാവിന്റെ കപടമുഖം ബോധ്യപ്പെട്ട അനുയായികളില്‍ ചിലര്‍ അദ്ദേഹവുമായുള്ള ബാന്ധവം ഒഴിവാക്കി പ്രത്യക്ഷപ്പെടുന്നത്. അവരില്‍ പലരും അപമാനം ഭയന്നോ പൂര്‍വ്വകാല സൗഹൃദങ്ങളുടെ മൂല്യ സംരക്ഷണാര്‍ത്ഥമോ അറിയാവുന്ന സത്യങ്ങള്‍ പലതും മൂടിവെച്ചു. പക്ഷേ, ഭൗതികതയുടെ നശ്വരതക്കപ്പുറം പരലോകത്തെ അനശ്വരതക്ക് വിലകല്‍പ്പിച്ചിട്ടുള്ള ചിലര്‍ പല സത്യങ്ങളും തുറന്ന് പറയുകയാണിപ്പോള്‍. അവയാകട്ടെ മതേതരമായി ചിന്തിക്കുന്നവരെ പോലും ഞെട്ടിപ്പിക്കുന്നവയാണ്. മതപാണ്ഡിത്യത്തിന് സമൂഹം കല്‍പ്പിച്ചുകൊടുത്ത പരിശുദ്ധിയും വിശ്വാസ്യതയും കാറ്റില്‍പറത്തി സ്വന്തക്കാരെയും പൊതുസമൂഹത്തെയും വഞ്ചിക്കുകയായിരുന്നു ഇദ്ദേഹമെന്ന് കേശകൂടാരം വിട്ടുപോരുന്ന ഓരോ വ്യക്തിയും സാക്ഷ്യപ്പെടുത്തുന്നു. 
2011 നു മുമ്പും ഒരു കേശക്കഥ കാരന്തൂരില്‍ അരങ്ങേറിയിട്ടുണ്ട് . 
അവിടെനിന്നാണ് പുതിയ വെളിപ്പെടുത്തലുകളുടെ പരമ്പര ആരംഭിക്കുന്നത്. 2011 ലെ അറബിക്കേശത്തിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ സ്വാഭാവികമായും 2005 ലെ കേശവും ചോദ്യം ചെയ്യപ്പെട്ടു. 2005 ല്‍ അവതീര്‍ണമായ കേശത്തിന് വക്താക്കള്‍ ഒരു രഹസ്യസ്വഭാവം സൂക്ഷിച്ചിരുന്നു. അതിനാല്‍ അതത്ര ചര്‍ച്ചാവിഷയമായിരുന്നില്ല. അതിന്റെ അടിസ്ഥാനത്തില്‍ കോട്ടക്കല്‍ നടന്ന സമ്മേളനത്തില്‍ വെച്ച് ഈ പൂര്‍വ്വ കേശത്തിന്റെ സനദ് എന്ന പേരില്‍ ഒരു കുറിപ്പ് കേശത്തലവന്‍ വായിക്കുകയുണ്ടായി. എന്നാല്‍ പ്രാഥമിക നോട്ടത്തില്‍ തന്നെ പ്രസ്തുത സനദ് ഖാദിരിയ്യാ ത്വരീഖത്തിന്റെ സില്‍സിലയാണെന്നും മുടിയുടേതല്ലെന്നും സമസ്തയുടെ പണ്ഡിതന്മാര്‍ സ്ഥിരീകരിച്ചു. മാത്രമല്ല ആ സനദ് നിര്‍മിച്ചതാരാണെന്നതടക്കം പുറത്തുവരികയുണ്ടായി. 

സമസ്ത നേതൃത്വം അന്ന് പറഞ്ഞത് തീര്‍ത്തും ശരിയാണെന്ന് അടിവരയിടുകയാണ് ഇപ്പോള്‍ ഒരു 'സത്യ പ്രകാശകന്‍'. കാന്തപുരം കൂടാരത്തിലെ പ്രധാന പ്രവര്‍ത്തകനും കേശ സൂക്ഷിപ്പുകാരന്റെ പ്രശംസാപാത്രവും മുടി വിഷയത്തില്‍ സമസ്ത നേതാക്കളുടെ ഓഡിയോ വീഡിയോ ക്ലിപിംഗുകള്‍ സൃഷ്ടിച്ച് കേശസ്ഥിരീകരണത്തിന് വിലപ്പെട്ട സേവനങ്ങളര്‍പ്പിച്ചയാളുമായ ഒരു മാഹിക്കാരനാണത്. വല്ലപ്പുഴക്കാരനായ ഒരു 'ഉത്തമ' സഖാഫിയാണ് കാരന്തൂര്‍ കേശത്തിന്റെ വ്യാജസനദ് നിര്‍മിച്ചതെന്ന് സമസ്ത നേതാക്കള്‍ ആദ്യമേ പുറത്തു വിട്ടിരുന്നു. ഇതിന് അടി വരയിടുകയാണ് മാഹിക്കാരന്റെ നേരനുഭവങ്ങള്‍. 

ഇവിടം മുതല്‍ എന്തൊക്കെയോ ചില ദുരൂഹതകള്‍ മണത്തുതുടങ്ങിയ ഇയാള്‍ തന്നെ തുടരന്വേഷണവുമായി മുമ്പോട്ടു പോയപ്പോഴാണ് അതിലും വലിയ സത്യങ്ങള്‍ ബോധ്യപ്പെടുന്നത്. സമസ്ത നേതാക്കള്‍ മുമ്പ് വെളിപ്പെടുത്തിയ പോലെ കേശത്തിനുള്ള വ്യാജസനദ് നിര്‍മിച്ചത് താനാണെന്ന് വല്ലപ്പുഴ സഖാഫി ഇയാളോട് തുറന്ന് സമ്മതിക്കുകയുണ്ടായി. 

ഇനിയുമുണ്ട് കാര്യങ്ങള്‍. പൂര്‍വ്വ മുടിയുടെ ഉറവിടമന്വേഷിച്ച് ഇയാള്‍ കാന്തപുരത്തിന്റെ ഗുരുവായ ജാലിയാവാല (ബോംബെ) യുടെയടുത്തെത്തിപ്പെട്ടു. ആദ്യമുടികള്‍ തന്നത് ഈ വാലയാണെന്ന് നേതാവും പുത്രനും മുമ്പ് പറഞ്ഞിരുന്നു. ഈ ബോംബെക്കാരന്റെ വ്യക്തിത്വം എങ്ങനെയാണെന്ന് കുറച്ച് മുമ്പ് സമസ്ത: നടത്തിയ ചില നേര്‍പരിശോധനയിലൂടെ വെളിപ്പെടുകയും അതിന്റെ വീഡിയോ സഹിതം ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. തുല്യ അനുഭവമാണ് മാഹിക്കാരനുമുണ്ടായത്. ഇയാളുടെ പക്കല്‍ ആയിരക്കണക്കിന് കേശമാണത്രെ സ്റ്റോക്ക് ചെയ്തിരിക്കുന്നത്. പ്രവാചക മുടിക്കുപുറമെ മുന്‍കാല മഹത്തുക്കളുടെ തിരുശേഷിപ്പുകളും ഇയാള്‍ വശം ഉണ്ട്. ഗള്‍ഫുകാരനാണെന്ന് പരിചയപ്പെടുത്തിയതോടെ ജാലിയാവാല ആഗതനില്‍ നല്ല ഒരു കസ്റ്റമറെ കണ്ടു. പക്ഷേ, തത്സമയം കേരളത്തില്‍ നിന്ന് ഒരു പ്രമുഖന്‍ വിളിച്ച് ജാലിയാവാലയെ മുടികൊടുക്കുന്നതില്‍ നിന്ന് വിലക്കിയത്രെ. കച്ചവടക്കാരനും ഉപയോക്താക്കളും തമ്മിലുള്ള ബന്ധമാണ് ഇത് കാണിക്കുന്നത്. 

തനിക്ക് കിട്ടിയ പതിനെട്ട് മുടികളുമായി എ.പി വിഭാഗത്തിലെ പ്രധാന നേതാക്കളെ മുഴുവന്‍ താന്‍ സമീപിച്ചെന്ന് ഇയാള്‍ പറയുന്നു. അവിടന്നുണ്ടായ അനുഭവങ്ങളാണ് ഏറെ അത്ഭുതകരം. ആദ്യം സമീപിച്ചത് പ്രസ്തുത വിഭാഗം മുശാവറ സെക്രട്ടറി കൂടിയായ പ്രമുഖ നേതാവിനെ. നേരത്തെ കൊണ്ടുവന്ന മുടി തന്നെ എങ്ങുമെത്താത്ത സ്ഥിതിക്ക് ഇനിയും നീ പുതിയതുമായി വന്നിരിക്കുകയാണോ എന്നു പ്രതികരിച്ച് തന്റെ നിരപരാധിത്വവും നിസ്സഹായതയും പ്രവര്‍ത്തകനുമുമ്പില്‍ നേതാവ് വ്യക്തമാക്കി. 

സത്യത്തില്‍ കേശനേതാവും വളരെ അടുത്ത ചില ശിങ്കങ്ങളും ചേര്‍ന്നാണ് മുടിയാട്ട നാടകത്തിന് തിരക്കഥ രചിച്ചിട്ടുള്ളത്. കുറച്ച് ഉയര്‍ന്ന് ചിന്തിക്കുന്ന പല നേതാക്കളും തുടക്കം മുതലേ അതിനോട് അകലം പാലിച്ചിരുന്നു എന്നതാണ് വസ്തുത. 

കേശദാന ചടങ്ങില്‍ തന്നെ കൈമാറ്റ സമയത്ത് സ്റ്റേജിലുണ്ടായിരുന്ന പ്രമുഖ വിദേശാതിഥി ശൈഖ് ഉമര്‍ കാമില്‍ അതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നുവത്രെ; നിജസ്ഥിതി ഉറപ്പിക്കാതെ മുടിയുമായി ബന്ധപ്പെടേണ്ടെന്നും പിന്നീട് പുലിവാലാകുമെന്നും മുന്നറിയിപ്പും നല്‍കി. എന്നാല്‍ കേശാടനത്തിലൂടെ പുലരാന്‍ പോകുന്ന വലിയ സ്വപ്‌ന ലോകങ്ങളും സാമ്പത്തിക സാമ്രാജ്യങ്ങളും മാത്രം മുന്നില്‍ കണ്ട പ്രമുഖ നേതാക്കള്‍ അത് ചെവി കൊണ്ടില്ലെന്ന് മാത്രമല്ല ഇന്ത്യയില്‍ നിന്ന് വരുന്ന ഒരു കോളും അദ്ദേഹത്തിന് കൊടുക്കരുതെന്ന് പ്രൈവറ്റ് സെക്രട്ടറിക്ക് മുന്നറിയിപ്പും കൊടുത്തു. നാടകാരംഭം മുതല്‍ക്കേ അവര്‍ ജാഗരൂകരായിരുന്നെന്ന് വ്യക്തം. 
2005 ലെ ബോംബെ മുടിയുടെ പിന്നാമ്പുറ കഥകളാണിപ്പോള്‍ സമസ്ത നേതാക്കള്‍ നേരത്തെ പറഞ്ഞ പ്രകാരം തന്നെ ശക്തമായ തെളിവുകള്‍ സഹിതം പുറത്ത് വന്നിരിക്കുന്നത്. അപ്പോള്‍ പിന്നെ കേശനേതാവ് പലപ്പോഴും പറയാറുള്ളത് പോലെ 'അതിന് ബോംബെ മുടി മാത്രമല്ലല്ലോ നമ്മുടെ അടുത്തുള്ളത്' എന്ന് സമാശ്വസിക്കാന്‍ വരട്ടെ. ഖസ്‌റജി മുടിയുടെ ഉത്ഭവവും ബോംബെയിലെ ജാലിയാവാലയില്‍ നിന്നാണെന്ന് നേരത്തെ തെളിയിക്കപ്പെട്ടിട്ടുണ്ട്. ജാലിയാവാല ഖസ്‌റജിക്ക് മുടി കൊടുത്തതിന്റെ മുഴുവന്‍ രേഖകളും സുന്നീ പ്രവര്‍ത്തകര്‍ നേരിട്ട് പോയി കണ്ട് ബോധ്യപ്പെട്ടതാണ്. ഖസ്‌റജിയുടെ കുടുംബത്തില്‍ തിരുകേശം ഒരിക്കലും ഉണ്ടായിരുന്നില്ലെന്ന് ആ കുടുംബം രേഖാമൂലം നിഷേധിച്ചിട്ടുമുണ്ട്. 

മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ 2005 ലെ ബോംബെ മുടിക്ക് വേണ്ടത്ര ആധികാരികത പോരെന്ന് സ്വയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ ഖസ്‌റജിയെ കൂട്ടു പിടിച്ച് ബോംബെയില്‍ നിന്ന് മുടി അറേബ്യയിലേക്ക് കടത്തി അതിങ്ങോട്ട് കേരളത്തിലെത്തിച്ചാല്‍ മുടിക്കൊരു അറബിച്ചുവയും 'അന്താരാഷ്ട്ര' മികവും കൈവരികയും വിശ്വാസ്യത വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് മുഖ്യ കേശാലു മനസ്സില്‍ കണ്ടു. അതിനാണ് ഒരു കേശാലു- ജാലിയാവാല- ഖസ്‌റജി ത്രികോണ സംരംഭം നടത്തിയത്. പക്ഷേ, വിശുദ്ധപ്രവാചകനെ ജനങ്ങളുടെ കുപ്രചരണങ്ങളില്‍ നിന്ന് കാത്തുസൂക്ഷിക്കുമെന്ന അല്ലാഹുവിന്റെ വാഗ്ദാനം പാലിക്കപ്പെട്ടു. 

തനിക്ക് തന്നെ വിശ്വാസമില്ലാത്ത ഒരു വസ്തുവിന്റെ വിശുദ്ധത മറ്റുള്ളവരെ കൊണ്ട് വിശ്വസിപ്പിക്കുകയും അവരെ സാമ്പത്തികമായി ചൂഷണം ചെയ്യുകയും ചെയ്തു എന്ന അതീവ ഗുരുതരമയ പാപമാണ് പണ്ഡിതവേഷധാരികളായ കേശാലുവും സില്‍ബന്തികളും കേരളീയ സമൂഹത്തില്‍ നടത്തിയത്. സ്വന്തം മുശാവറ അംഗങ്ങളെയും സംഘടനാ നേതാക്കളെയും അനുയായികളേയും ഹീനമായി വഞ്ചിച്ചിരിക്കുന്നു. വിശ്വാസ്യതക്കും ധാര്‍മികതക്കും ശക്തമായ നിഷ്‌ക്കര്‍ഷത കല്‍പ്പിച്ചിട്ടുള്ള ഇസ്‌ലാമിന്റെ പേരിലാണ് ഈ തട്ടിപ്പുകളത്രയും നടത്തുന്നതെന്ന് വരുമ്പോള്‍ അതെത്രമാത്രം ഗൗരവതരമല്ല. 

'എന്റെ പേരില്‍ കളവ് പ്രചരിപ്പിച്ചയാള്‍ നരകത്തിലൊരു ഇരിപ്പിടം തയ്യാറാക്കട്ടെ' എന്ന പ്രവാചകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രവാചകനെ പറ്റി വ്യാജം പ്രചരിപ്പിക്കുകയും അത് ന്യായീകരിക്കാന്‍ ഒരായിരം കളവുകള്‍ പറയുകയും കപടനാടകമഭിനയിക്കുകയും ചെയ്ത കേശാലുവിനും കൂട്ടു പ്രതികള്‍ക്കും നാം എന്ത് വിധി കല്‍പ്പിക്കണം? നിഷ്‌ക്കളങ്കരായ പ്രവാചകാനുരാഗികളുടെ ഹൃദയവികാരത്തെ മനഃപൂര്‍വ്വം സാമ്പത്തിക ചൂഷണത്തിന് വിധേയമാക്കിയ ഒരു വ്യക്തി മതേതര നിയമത്തിന്റെ മുമ്പില്‍ എങ്ങനെ വിലയിരുത്തപ്പെടണം? 

മുടിയുടെ യഥാര്‍ത്ഥ വശങ്ങള്‍ സമൂഹത്തിന് സമര്‍പ്പിച്ചപ്പോഴൊക്കെയും അതിനെ ന്യായീകരിച്ച് കവലകളില്‍ ഗീര്‍വാണം മുഴക്കുകയും സ്വപ്‌നങ്ങള്‍ കാണുകയും അവ വിശദീകരിക്കുകയും ചെയ്തു നടന്ന കൂലി പ്രഭാഷകര്‍ക്കിപ്പോള്‍ എന്തു പറയാനുണ്ട്?. ഇപ്പോള്‍ മാത്രമാണ് വസ്തുത ബോധ്യപ്പെടുന്നതെങ്കില്‍ പരസ്യമായി തെറ്റ് തിരുത്താന്‍ അവര്‍ ബാധ്യസ്ഥരല്ലേ? സത്യം ബോധ്യപ്പെട്ടിട്ടും 'തെറ്റാര്‍ക്കും പറ്റാവുന്നതല്ലേ, ഉസ്താദിനും ഒരു തെറ്റുപറ്റി' എന്ന് പറഞ്ഞ് ലാഘവത്തോടെ ഒഴിഞ്ഞുമാറാവുന്നതാണോ ഈ ഗുരുതര പാതകം?. സമാനതകളില്ലാത്ത ഈ ആത്മീയ തട്ടിപ്പുകേസ് സര്‍ക്കാരിനും കോടതിക്കും മുമ്പാകെ ബന്ധപ്പെട്ടവര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതു വരെ അര്‍ഹിക്കും വിധം ഒരു പരിഗണന അതിന് നല്‍കപ്പെടാതെ പോയത് ഖേദകരമാണ്. ഇനിയെങ്കിലും ഉത്തരവാദപ്പെട്ടവര്‍ പ്രശ്‌നത്തിന്റെ സാമൂഹിക പ്രസക്തി പരിഗണിക്കേണ്ടിയിരിക്കുന്നു. 

(അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിത സഭാ അംഗമാണ് ലേഖകന്‍ )

ശരീഅത്ത്: രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണം - പിണങ്ങോട്



ചേളാരി : മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായ പരിധിയുമായി ബന്ധപ്പെട്ട് മുസ്‌ലിം സംഘടനകള്‍ ബഹു.സുപ്രിം കോടതിയെ സമീപിക്കാനെടുത്ത തീരുമാനത്തെ ചൊല്ലി ഉയര്‍ന്നുവന്ന വിവാദങ്ങളും, മാധ്യമ വിചാരണകളിലും ചിലര്‍ സെല്‍ഫ് ഗോളടിക്കാനാണ് തിടുക്കം കാണിക്കുന്നതെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി പിണങ്ങോട് അബൂബക്കര്‍ പറഞ്ഞു. കൂമണ്ണ വലിയ ജുമുഅത്ത് പള്ളിയില്‍ സംഘടിപ്പിച്ച മഹല്ല് സംഗമത്തില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. 1937ലെ മുഹമ്മദന്‍ ആപ്ലിക്കേഷന്‍ ആക്ടുമായി ബന്ധപ്പെട്ടതാണ് വിഷയം. കല്ല്യാണ പ്രായത്തിന്റെ കാര്യത്തിലുള്ള കടുംപിടുത്തമല്ല.
ശരീര ശാസ്ത്ര പരമായ പക്വതയാണ് വിവാഹപ്രായ പരിധിയെന്ന ശരീഅത്തിന്റെ വീക്ഷണം നിരാകരിക്കുന്നതാണ് 2006ലെ ചൈല്‍ഡ് മാരേജ് ആക്ട്. മൗലികാവകാശ ലംഘനം വന്നു ചേരുന്ന സാഹചര്യത്തെ തടയാന്‍ മുസ്‌ലിം വിശ്വാസികള്‍ക്കുള്ള മതകീയ ബാധ്യത നര്‍വഹിക്കുകയാണ് മുസ്‌ലിം സംഘടനകള്‍. ഇക്കാര്യത്തില്‍ രാഷ്ട്രീയ സംഘടനകള്‍ അവരുടെ നിലപാട് വ്യക്തമാക്കണം. ശരീഅത്ത് സംരക്ഷിക്കാന്‍ മുസ്‌ലിംകളെ സഹായിക്കുന്ന മാന്യവും രാജനീതിപരവുമായ നിലപാടുള്ളവരെ സഹായിക്കാനേ മുസ്‌ലിംകള്‍ക്ക് കടമയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

Friday, September 27, 2013

ഒരു പൊതി ചോറ് കരുതിയിരുന്നു സി.എച്ച്‌

 സി.പി സൈതലവി
  
കനത്ത പൊലീസ് അകമ്പടിയില്‍, കൊടിവെച്ച സ്റ്റേറ്റ് കാര്‍ പൂക്കോട്ടൂര്‍ അങ്ങാടിയിറങ്ങി പാഞ്ഞുവരുന്നത് കണ്ടപ്പോള്‍ ഇല്ലിക്കല്‍ മൊയ്തു മറ്റൊന്നും ചിന്തിച്ചില്ല. ആഭ്യന്തര മന്ത്രിയുടെ കാറിനു നേര്‍ക്ക് കൈനീട്ടി. മന്ത്രിക്കാര്‍ പെട്ടെന്നു ചവിട്ടി നിര്‍ത്തിയതിന്റെ ഒച്ച കേട്ട് പള്ളിപ്പടിയിലെ വീട്ടുകാര്‍ എത്തിനോക്കി. മാര്‍ക്‌സിസ്റ്റ്-നക്‌സലൈറ്റ് വധഭീഷണിയുടെ നിഴലില്‍ കഴിയുന്ന ആഭ്യന്തരമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളില്‍ നിന്ന് സായുധ പൊലീസ് യുദ്ധസജ്ജരായി ചാടിയിറങ്ങി.

ഒരു കള്ളിമുണ്ട് മാത്രമുടുത്ത്, മുഷിഞ്ഞ തോര്‍ത്തു കൊണ്ട് ചുമല്‍ മറച്ച് ക്ഷീണിതനായ ആ വയസ്സന്‍ ബീഡി തൊഴിലാളി കാറിനടുത്തേക്ക് ചെന്നു. കൈമുറുകെ പിടിച്ച് മന്ത്രി ചോദിച്ചു: ''എന്തിനാ വണ്ടി നിര്‍ത്തിച്ചത്?'' മൊയ്തു പറഞ്ഞു: ''സി.എച്ച് ഇതിലെ വരുന്നൂന്ന് പത്രത്തിലുള്ളതായി കുട്ടികള്‍ പറഞ്ഞു കേട്ടു. അപ്പോള്‍ കാണാനൊരു പൂതി''. ''എന്നിട്ടു കണ്ടില്ലേ? ഇനി ഞാനെന്താ വേണ്ടത്''; മന്ത്രി ചോദിച്ചു. ''ഒന്നും വേണ്ട, കണ്ടല്ലോ; അതുമതി''. മൊയ്തു പറഞ്ഞു. വീട്ടുവിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. ''എന്നാല്‍ പോട്ടേ?'' കൂട്ടിപ്പിടിച്ച കൈകള്‍ കുലുക്കി മന്ത്രി സലാം ചൊല്ലി. കണ്‍മറയുവോളം കാര്‍ നോക്കി നിന്ന മൊയ്തു തോളിലെ തോര്‍ത്തെടുത്ത് കണ്ണുകളൊപ്പി. ഒരു രാജ്യം സ്വന്തമായി കിട്ടിയ ആഹ്ലാദത്തോടെ തിരിഞ്ഞു നടന്നു.

പൂക്കോട്ടൂരിലെ മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ കെ.കെ. ഹംസയാണ് തന്റെ ബാല്യം സാക്ഷിയായ ഈ കാഴ്ച പതിറ്റാണ്ടുകള്‍ക്കു മുമ്പൊരിക്കല്‍ പറഞ്ഞുതന്നത്. പിന്നീടൊരിക്കല്‍ മലപ്പുറത്ത് ഒരു ചായമേശക്ക് മുന്നിലിരുന്ന്, സി.എച്ചിന്റെ സ്‌നേഹപാത്രമായിരുന്ന റഹീം മേച്ചേരിയോട് ഈ കഥ കൈമാറിയപ്പോള്‍ ഒന്നും മിണ്ടാതെ നിറകണ്ണുമായി ഏറെ നേരമിരുന്ന് ചായ ബാക്കിയാക്കി ഇറങ്ങിപ്പോയി ആ സ്‌നേഹം.

ഒരുപക്ഷേ, ഇങ്ങനെയെല്ലാമായിരിക്കണം ''സാനഡു എന്ന മണിമാളികയില്‍ നിന്ന് ഞാനിതാ ജനഹൃദയങ്ങളുടെ മാണിക്യക്കൊട്ടാരത്തിലേക്ക് താമസം മാറ്റിയിരിക്കുന്നു''വെന്ന് ചങ്കൂറ്റത്തോടെ സി.എച്ച്. വിളിച്ചുപറഞ്ഞത്. ഇങ്ങനെയാവണം മറ്റാരും പ്രകടിപ്പിക്കാത്ത ആ ആത്മവിശ്വാസം, ജനത്തെ കാണാച്ചരടില്‍ കോര്‍ത്ത് സി.എച്ച് എന്ന ഭരണാധികാരിയില്‍ തളിരിട്ട് പൂത്തുലഞ്ഞത്. കേരള രാഷ്ട്രീയത്തിലെ മത്തഗജങ്ങള്‍ മേയുന്ന കാലം. സി. കേശവനും പനമ്പിള്ളിയും സി.കെ.ജിയും ആര്‍. ശങ്കറും പി.ടി ചാക്കോയും കരുണാകരനും മന്നവും പട്ടവും ഇ.എം.എസും എ.കെ.ജിയും എം.എനും ടി.വിയും അച്യുതമേനോനും പൊതുരംഗം നിയന്ത്രിക്കുന്ന യുഗം. ഖാഇദേമില്ലത്തും സീതിസാഹിബും ബാഫഖി തങ്ങളും മുസ്‌ലിംലീഗിന്റെ അമരം നയിക്കുന്നു. ആ കുംഭഗോപുരങ്ങള്‍ക്കു മധ്യേയാണ് സി.എച്ച് മുഹമ്മദ് കോയ എന്ന താഴികക്കുടം വിദൂര പ്രഭ ചൊരിഞ്ഞു നിന്നത്. പതിമൂന്നു വയസ്സില്‍ തുടങ്ങി അമ്പത്തഞ്ചിലവസാനിച്ച ഒരു പൊതുജീവിതം യുഗങ്ങള്‍ കെടാതെ സൂക്ഷിക്കുന്ന അമര സ്മരണയുടെ കൈത്തിരിനാളമായി മാറിയ വീര കഥയാണത്. തലമുറകള്‍ പാടിനടക്കുന്ന ഇതിഹാസം.

1983 സെപ്തംബര്‍ 28 കടന്നുപോയിട്ട് വര്‍ഷം മുപ്പതായി. എന്നിട്ടും ഒരു പണത്തൂക്കം കുറയുന്നില്ല മാറ്റ്. ഓര്‍മ്മപ്പൂക്കളില്‍ നിന്നു കണ്ണീരിറ്റി വീണു തിളക്കം കൂടിക്കൂടിവരുന്നു സി.എച്ച് എന്ന മരതകക്കല്ലിന്. വര്‍ണചിത്രങ്ങള്‍ക്ക് ഇത്ര മിഴിവില്ലായിരുന്നു ആ സി.എച്ച് യുഗത്തില്‍. ചലന ദൃശ്യങ്ങള്‍ പകര്‍ത്തിവെക്കാവുന്ന സാങ്കേതികത കൈയെത്താ ദൂരത്താണന്ന്. ശബ്ദരേഖ പോലും ദുര്‍ലഭം. മനസ്സില്‍ കൊത്തിവെച്ച ചിത്രവും ശബ്ദവുമാണേറെയും. കണ്ടവരും അടുത്തുനിന്നു കേട്ടവരും കുറഞ്ഞുവരുന്നു. എന്നിട്ടും ഒരു ജനതയുടെ ഹൃദയരാഗമായി സി.എച്ച് താളമിടുന്നു. പിന്നെയും പിന്നെയും പുനര്‍ജ്ജനിക്കുന്ന വീരപൗരുഷം. ഒരായുസ്സിന്റെ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ഒറ്റവാക്കിലൊരു മറുപടി മതിയായിരുന്നു. വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതി നേരം കളഞ്ഞില്ല. പക്ഷേ, ഒരു തുള്ളിനര്‍മ്മം കൊണ്ട് മദയാനക്കൂട്ടത്തെ തന്നെ തളയ്ക്കും. അതാണ് ഒരു നിര്‍വചനത്തിനും വഴങ്ങാത്ത സി.എച്ച് എന്ന മാസ്മര പ്രഭ.

സി.എച്ച് മുഹമ്മദ്‌കോയക്കു മൂക്കുകയറിടണമെന്ന് മാര്‍ക്‌സിസ്റ്റ് നേതാവിന്റെ പ്രസ്താവന വന്ന ദിവസമാണ് വിദ്യാഭ്യാസ മന്ത്രി സി.എച്ച് പാലക്കാട് വഴി പോകുന്നത്. അവിടെ സി.പി.എം പ്രകടനം കാരണം ഗതാഗത തടസ്സം. മന്ത്രി തല്‍ക്കാലം ഗസ്റ്റ്ഹൗസില്‍ തങ്ങി. വിവരമറിഞ്ഞ പത്രക്കാര്‍ ഓടിയെത്തി. എന്തിനാണ് പാലക്കാട്ട് വന്നത് എന്ന് ചോദ്യം. മാര്‍ക്‌സിസ്റ്റുകാര്‍ക്ക് മൂക്കിന് അളവു കൊടുക്കാന്‍ വന്നതാണെന്ന് മറുപടി. പിറ്റേ ദിവസം ആ വാര്‍ത്ത വായിച്ച സി.പി.എമ്മുകാരും ചിരിച്ചുപോയി.

സി.എച്ചിന്റെ പ്രാണനായിരുന്ന 'ചന്ദ്രിക'യുടെ മുറ്റത്ത് ഒരു നിമിഷം തനിച്ചു നിന്നാല്‍ മതി; ഓര്‍മ്മയിലോടിവരാതിരിക്കില്ല സി.എച്ച്. ആ മുറ്റത്തെ ചവിട്ടിത്തേഞ്ഞു മിനുസമാര്‍ന്ന ചരല്‍ക്കല്ലുകള്‍ പോലും സി.എച്ചിന്റെ പാദസ്പര്‍ശമോര്‍ത്ത് പുളകമണിയുന്നുണ്ടിന്നും. നിശ്ശബ്ദ യാമങ്ങളില്‍ ഏകാന്തമായി കാതോര്‍ത്തു നിന്നാല്‍ പ്രതിഭയുടെ താപമേറ്റ ആ കുസൃതികളും ഉപമകളും പൊട്ടിച്ചിരികളും എങ്ങുനിന്നോ ഒഴുകിവരുന്നത് ഇപ്പോഴും കേള്‍ക്കാമെന്ന് സി.എച്ചിനൊപ്പം കഴിഞ്ഞവര്‍ പറയും. സി.എച്ചിന്റെ കളിയാക്കലിന് പാത്രമാകുന്നതു പോലും ബഹുമതിയായി കണ്ടു ആ തലമുറ. ആത്മമിത്രങ്ങള്‍ക്കാണ് പലപ്പോഴും സി.എച്ച് ചെല്ലപ്പേരിടാറുള്ളത്.

നല്ല എണ്ണക്കറുപ്പുള്ള ഒരു സെക്ഷന്‍ മാനേജരുണ്ടായിരുന്നു. ഉറ്റ തോഴന്‍. ഒഴിവ് കിട്ടുമ്പോഴൊക്കെ സി.എച്ച് ചെന്നിരിക്കാറുള്ളതും ആ മാനേജരുടെ മുറിയില്‍. അദ്ദേഹത്തെ സി.എച്ച് പറയുക: 'ഹജറുല്‍ അസ്‌വദ്' എന്നാണ്. വിശുദ്ധ കഅബയില്‍ സ്ഥാപിച്ച സ്വര്‍ഗത്തിലെ കറുത്ത കല്ല്. അതുകേട്ട് രസിച്ച് ഊറിച്ചിരിക്കും സുഹൃത്ത്. അപരന്റെ ആത്മാവില്‍ ചേര്‍ന്നുനില്‍ക്കുന്ന ഗാഢസ്‌നേഹമാകാന്‍ സി.എച്ചിനെന്നും കഴിഞ്ഞു.

നോക്കിയിരിക്കെ പെരുകിപ്പെരുകി വരുന്ന അത്ഭുതമായിരുന്നു സി.എച്ച്. 'അത്തോളി മണ്ണ്' എന്ന കവിതയില്‍ യൂസുഫലി കേച്ചേരി വിശേഷിപ്പിച്ച 'പട്ടിണിത്തീയില്‍ മുളച്ചുവന്നാശതന്‍ പച്ചത്തലപ്പ് കാണിച്ച'വന്‍. ദരിദ്ര ബാല്യം. അന്നത്തിനു തന്നെ കഷ്ടിയായിടത്ത് അക്ഷരാഭ്യാസത്തിന് ആര് തുണക്കാന്‍. പക്ഷേ, ഫീസ് കൊടുത്തു പഠിക്കേണ്ട പ്രായമെത്തിയപ്പോള്‍ കൊയിലാണ്ടി ഗവ. ഹൈസ്‌കൂളില്‍ ബാഫഖി തങ്ങളുടെ പഠന സഹായം കാത്തിരിപ്പുണ്ടായിരുന്നു മറ്റു പലര്‍ക്കുമൊപ്പം മുഹമ്മദ്‌കോയ എന്ന അത്തോളിക്കാരന്‍ കുട്ടിയെയും. പഠനത്തിലെ മികവിന് കിട്ടിയ സ്‌കോളര്‍ഷിപ്പ് ആ കടങ്ങള്‍ ബാക്കിവെക്കാതിരിക്കാനുള്ള മറ്റൊരു ഭാഗ്യം. സ്‌കൂള്‍ പ്രായത്തിലേ തെളിഞ്ഞു വാഗ്‌വൈഭവത്തിന്റെ നക്ഷത്രത്തിളക്കം. നെഹ്‌റുവിന്റെ ഇടക്കാല മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയും പില്‍ക്കാലം പാക്കിസ്താന്റെ പ്രധാനമന്ത്രിയുമെല്ലാമായ നവാബ് സാദാലിയാഖത്തലി ഖാന്‍ മലബാര്‍ സന്ദര്‍ശനത്തിനെത്തുമ്പോള്‍ എം.എസ്.എഫ് പ്രതിനിധിയായി പ്രസംഗ പീഠത്തില്‍ സി.എച്ച്. അന്ന് പ്രായം 16.

ഇന്റര്‍ മീഡിയറ്റിനു ചേര്‍ന്നേയുള്ളൂ. ഘോരമാരി നിലച്ച പ്രതീതിയായിരുന്നു പ്രസംഗമവസാനിക്കുമ്പോള്‍. ഖാഇദേ അഅ്‌സം മുഹമ്മദലി ജിന്നാസാഹിബ് പ്രസിഡന്റായ സര്‍വേന്ത്യ മുസ്‌ലിം ലീഗിന്റെ സെക്രട്ടറി ജനറല്‍, രാജരക്തമായ നവാബ് സാദാ അരികില്‍ ചേര്‍ത്തു പിടിച്ച് ദരിദ്രനില്‍ ദരിദ്രനായ മലബാറിന്റെ രാജകുമാരനോട് ചോദിച്ചു: 'വരുന്നോ ഉത്തരേന്ത്യയിലേക്ക്'? മറുപടി രാഷ്ട്രീയ ഗുരുവിന്റേതായിരുന്നു: 'ഇല്ല; കൊണ്ടുപോകാനനുവദിക്കില്ല. ഇവിടെ വേണം. നാളെ നയിക്കാന്‍. ഞങ്ങള്‍ക്കിവന്‍ വേണം. സത്താര്‍ സേട്ട് സാഹിബിന്റെ വാശി. കെ.എം. സീതി സാഹിബ് ഏല്‍പിച്ച എം.എസ്.എഫ് എന്ന വിത്ത് കുഴിച്ചിട്ട് വന്‍മരമാക്കി വളര്‍ത്തിയെടുത്തു സി.എച്ച്. പഠിക്കാന്‍ വന്ന കോഴിക്കോട് മഹാനഗരം തന്റെ കളിമുറ്റമായി, കര്‍മക്ഷേത്രമായി, വാസ സ്ഥാനമായി, അന്ത്യവിശ്രമ സങ്കേതമായി മാറിയതും ആ ഇതിഹാസ കഥയിലെ ഒരേട്. 1946-ല്‍ പതിനെട്ടാം വയസ്സില്‍ 'ചന്ദ്രിക'യുടെ പത്രാധിപ സമിതിയിലംഗം, മൂന്നുവര്‍ഷം കഴിഞ്ഞ് ഇരുപത്തൊന്നാം വയസ്സില്‍ പത്രാധിപര്‍, പിന്നാലെ മുഖ്യ പത്രാധിപര്‍. ഇരുപത്തിനാലാം വയസ്സില്‍ കോഴിക്കോട് നഗരസഭയിലംഗം.

വര്‍ഗീയ വൈരത്തിന്റെ ചോരപ്പുഴകളൊഴുകുന്നിടത്ത് ജീവന്‍ പണയംവെച്ച് ധീരനായി കടന്നുചെന്ന് സാന്ത്വനത്തിന്റെ കൊടിമരങ്ങള്‍ സ്ഥാപിച്ചു. 'ചത്തകുതിരക്കുയിേരകുമത്ഭുത തത്വവിജ്ഞാനം' കൊണ്ട് പണ്ഡിറ്റ് നെഹ്‌റുവിന് മറുപടി പറഞ്ഞ മാപ്പിളച്ചെറുപ്പക്കാരന്‍ അരനൂറ്റാണ്ടിനിടയില്‍ മലയാളത്തില്‍ കേട്ട പൗരുഷമാര്‍ന്ന സ്വരമാണെന്ന് സി. അച്യുതമേനോന്‍ പറഞ്ഞതിന് സാക്ഷിയാകാന്‍ ഞങ്ങളുടെ തലമുറക്കും സിദ്ധിച്ചു ഭാഗ്യം.

ഐക്യ കേരളത്തിന്റെ ഒന്നാം നിയമസഭയിലേക്ക് ഹരിതമുദ്ര മാറിലണിഞ്ഞെത്തിയ എട്ടംഗ സംഘത്തില്‍ ഇളയവന്‍ - ഇരുപത്തൊമ്പതു വയസ്സില്‍ നിയമസഭാ കക്ഷി നേതാവായി. വ്യവസ്ഥാപിത ബാലറ്റിലൂടെ അധികാരമേറിയ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരെന്ന് ലോകം വാഴ്ത്തിയ ഇ.എം.എസ്. മന്ത്രിസഭ 'ഇരുമ്പുലക്ക വിഴുങ്ങി ചുക്കുവെള്ളം' കുടിക്കുന്നത് എങ്ങനെയെന്നു കാണാന്‍ സി.എച്ചിന്റെ ഊഴം വരുന്നതും കാത്തിരുന്നു നിയമസഭ.

കവിത മയങ്ങുന്ന ഭാഷയും അറിവിന്റെ ആഴങ്ങള്‍ തൊട്ട ഉദ്ധരണികളും ഉപമകളുടെ അലങ്കാര ചമയവും സ്വരഗാംഭീര്യവും ഉള്‍ചേര്‍ന്ന ഒരു ഗോവര്‍ദ്ധനം സി.എച്ച് എന്ന സാഗരത്തില്‍ നിന്ന് പൊങ്ങി വരുന്നത് കണ്ടുകണ്ടങ്ങനെ നിന്നു കേരളം. ആ വിരലനക്കത്തിനൊപ്പം ചുവടുവെച്ചു ഒരു ജനത. കമ്മ്യൂണിസ്റ്റ് വാഴ്ചയില്‍ നിന്ന് കേരളത്തെ വിമോചിപ്പിച്ച ജനമുന്നേറ്റത്തിന്റെ ഇന്ധനമായി സി.എച്ചിന്റെ വാക്കുകള്‍. മുപ്പത്തിമൂന്നു വയസ്സില്‍ കേരള നിയമസഭയുടെ സ്പീക്കര്‍. ആര്‍. ശങ്കറും ഇ.എം.എസും പി.ടി. ചാക്കോയുമുള്ള സഭയുടെ അധ്യക്ഷന്‍. 'രാജകൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ വന്നിരിക്കുന്ന കാക്കയുടെ തല ചെരിച്ചു പിടിച്ച നോട്ടത്തില്‍പോലുമുണ്ട് അധികാരത്തിന്റെ ഒരഹന്ത' എന്ന് 'യയാതി'യില്‍ ഖാണ്‌ഡേക്കര്‍ പറയുന്നുണ്ട്. അധികാരമില്ലാത്ത സമുദായത്തിനു ആദ്യമായി കിട്ടിയ പദവിയുടെ തൂക്കവും സി.എച്ചിന്റെ പ്രായവുംവെച്ച് അളന്നാല്‍ ആര്‍ക്കും അങ്ങനെ തോന്നിപ്പോകാവുന്ന നേരം. പക്ഷേ, സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ കോഴിക്കോട്ട് നിന്ന് ഫോണ്‍ ചെയ്തു പറഞ്ഞു സി.എച്ചിനോട്: 'ഈ മുന്നണി ബന്ധം തുടരാനാവില്ല; ഈയാഴ്ച തന്നെ സ്പീക്കര്‍ സ്ഥാനം രാജിവെക്കണമെന്നാണ് കൗണ്‍സില്‍ തീരുമാനമെന്ന്. ഫോണിന്റെ മറുതലക്കല്‍ നിന്ന് മറുപടി: 'ഞാനിതാ രാജിവെച്ചു കഴിഞ്ഞു'.

'അധികാരം ഒരു പിച്ചളപ്പിന്നുപോലെ വലിച്ചെറിഞ്ഞ് ഇതാ ഇറങ്ങിവരുന്നു ജനഹൃദയങ്ങളുടെ മാണിക്യക്കൊട്ടാരത്തിലേക്കെന്ന് സി.എച്ച് പ്രഖ്യാപിച്ചത് അക്ഷരംപ്രതി ശരിയായി. 1962-ലെ ലോക്‌സഭാ ഇലക്ഷനില്‍. തോല്‍ക്കുമെന്നുറപ്പുള്ള കോഴിക്കോട് സീറ്റില്‍ മുന്നണി ബന്ധങ്ങളുടെ ഭാരവും തുണയുമില്ലാതെ തനിച്ച് നിന്നൊരു പോരാട്ടം. ജയിച്ചു സി.എച്ച്. വയസ്സ് 34ല്‍ പാര്‍ലമെന്റംഗം. മഞ്ചേരിയില്‍ മുസ്‌ലിം ഇന്ത്യയുടെ ആത്മാവായ ഖാഇദേമില്ലത്തും. പണ്ഡിറ്റ് നെഹ്‌റുവിന്റെ പാര്‍ലമെന്റില്‍, ലാല്‍ബഹദൂര്‍ ശാസ്ത്രിയും ഇന്ദിരാഗാന്ധിയും പ്രധാനമന്ത്രിമാരായ സഭയില്‍ ഒരു സി.എച്ച് സ്പര്‍ശം. മുപ്പത്തൊമ്പത് വയസ്സില്‍ മന്ത്രി. ഇ.എം.എസ്. മന്ത്രിസഭയില്‍.

ഉന്മൂലന രാഷ്ട്രീയത്തിന്റെ വധശ്രമത്തില്‍ നിന്ന് തലനാരിഴയില്‍ രക്ഷപ്പെടുമ്പോള്‍ ആ ആഭ്യന്തര മന്ത്രിക്ക് പ്രായം 42. സ്വതന്ത്ര ഇന്ത്യയില്‍ ഒരു മുസ്‌ലിംലീഗുകാരന്‍ മുഖ്യമന്ത്രിയാകുന്ന അത്ഭുതം ഇന്ത്യന്‍ രാഷ്ട്രീയം കണ്ണിമചിമ്മാതെ നോക്കിനിന്നു. 1979 ഒക്‌ടോ. 12 വെള്ളിയാഴ്ച. സി.എച്ചിനപ്പോള്‍ അമ്പത്തൊന്ന് വയസ്സ്.

രണ്ടു തവണ ഉപമുഖ്യമന്ത്രി. എല്ലാ വകുപ്പുകളും കൈകാര്യം ചെയ്ത മന്ത്രി. കേരളപ്പിറവിക്ക് ശേഷമുള്ള ആദ്യത്തെ മൂന്ന് സര്‍വ്വകലാശാലകളുടെയും സ്ഥാപകന്‍. ഏഷ്യയിലെ ആദ്യത്തെ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയും (കുസാറ്റ) കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയും കാര്‍ഷിക സര്‍വകലാശാലയും. മലപ്പുറം ജില്ല. എണ്ണമറ്റ സ്‌കൂളുകള്‍, കോളജുകള്‍, അക്കാദമികള്‍, പൊലീസ് സേനയുള്‍പ്പെടെ കൈവെച്ച വകുപ്പിലെല്ലാം ആധുനിക വത്ക്കരണത്തിന്റെ സി.എച്ച് മുദ്രകള്‍. അറബി, ഉര്‍ദു, സംസ്‌കൃത ഭാഷകളുടെ സംരക്ഷണം. മുസ്‌ലിം - നാടാര്‍ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പ്, മുസ്‌ലിം വനിതാ വിദ്യാഭ്യാസ മുന്നേറ്റം, സര്‍വകലാശാലയിലെ -- വിദ്യാര്‍ത്ഥി പ്രാതിനിധ്യം, വിദ്യാഭ്യാസം, സംവരണം, സാമൂഹിക പരിഷ്‌കരണം--. മുസ്‌ലിംകളാദി ന്യൂനപക്ഷ, പിന്നാക്ക ജനതയുടെ സര്‍വ പുരോഗതിയുടെയും അസ്തിവാരമിട്ട ശില്‍പി. ''നമസ്‌ക്കാരത്തഴമ്പും ചന്ദനക്കുറിയും വെന്തിങ്ങയും ഒരുമിച്ചു ഘോഷയാത്ര'' നടത്തുന്ന വസന്ത കാലത്തിനായി നിലമൊരുക്കിയ മനുഷ്യ സ്‌നേഹി. ചൂഷണത്തിനും അന്ധവിശ്വാസങ്ങള്‍ക്കും ജീര്‍ണതകള്‍ക്കുമെതിരെ വില്ലു കുലച്ച വിപ്ലവകാരി. എഴുത്തുകാരന്‍, ഗ്രന്ഥകാരന്‍, വാഗ്മി, സഞ്ചാര സാഹിത്യകാരന്‍, ഭരണ തന്ത്രജ്ഞന്‍, സമുദായ പരിഷ്‌കര്‍ത്താവ്, അവകാശ സമര പോരാളി.

മനസ്സിന്റെ ആര്‍ദ്രതയും മുഖമാകെ പടര്‍ന്ന് നില്‍ക്കുന്ന നിറ പുഞ്ചിരിയും ആരും കൊതിച്ചുപോകുന്ന ആകാര സൗഷ്ഠവവുമായി വ്യക്തി പ്രഭാവത്തിന്റെ സര്‍വ ചിഹ്നങ്ങളും മാറിലണിയാന്‍ പ്രാപ്തമായ മഹാപുരുഷ പ്രഭ. മലബാര്‍ ജില്ലാ എം.എസ്.എഫിന്റെ സ്ഥാപക നേതൃത്വം മുതല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ സാരഥ്യം വരെ. അനുഗൃഹീതമായ സര്‍വ പ്രതിഭയും പ്രാണനും സമര്‍പ്പിച്ചത് തന്റെ ജനതക്കുവേണ്ടി,. കൂട്ടത്തില്‍ ദരിദ്രനായവനെ നെഞ്ചില്‍ ചേര്‍ത്തു പിടിച്ചു.

അവഗണനയും നിരക്ഷരതയും കൂടിക്കുഴഞ്ഞ കറുത്ത ഭൂഖണ്ഡങ്ങളില്‍ നിത്യ നിരാശയുടെ പാഴ്‌ചേറിലമര്‍ന്ന് കഴിഞ്ഞിരുന്ന ജനതതിയെ വിളിച്ചുണര്‍ത്തി ആത്മധൈര്യത്തിന്റെ ഉത്തരീയമണിയിച്ച് അവരില്‍ അവകാശ ബോധത്തിന്റെ പതാകയേല്‍പിച്ചു സി.എച്ച്. അക്ഷരം അവര്‍ക്ക് ആയുധമായി നല്‍കി. ഹരിതക്കൊടിയുടെ തണലില്‍ ആ ജനത സ്വയം തിരിച്ചറിഞ്ഞു. വിവേചനത്തിന്റെ മതില്‍ക്കെട്ടുകള്‍ തകര്‍ത്ത് മുന്നേറിയ ആ മനുഷ്യര്‍ അധികാര ശക്തിയായി മാറി. ഭരണകൂടങ്ങളാല്‍ നിരന്തരം തോല്‍പിക്കപ്പെട്ട ജനതയുടെ അധികാരാരോഹണം. അവഗണിക്കപ്പെട്ടവര്‍ അധികാര ശക്തിയായ ഘോഷയാത്രയുടെ ചരിത്രമുടനീളം പൂരവിളക്കായി ജ്വലിച്ചുനില്‍ക്കുന്നു സി.എച്ച് എന്ന ഗോപുരം. ദേഹം തകര്‍ന്നുകൊണ്ടിരിക്കുമ്പോഴും മരണംവരെ മനസ്സുലയാതെ നിന്ന വീരനായകന്‍. സി.എച്ചിന്റെ പന്തിയില്‍ എന്നും കൂടെയിരുന്നത് ദരിദ്രന്റെ സ്വപ്‌നങ്ങളായിരുന്നു. ആരുമില്ലാത്തവര്‍ക്ക് ഞാനുണ്ട് കൂടെയെന്ന് ഒരു പൊതി ചോറ് കരുതി സി.എച്ച് എന്നും.

മുന്‍മന്ത്രി എം.പി. ഗംഗാധരന്‍ ഒരു തീവണ്ടി യാത്രയുടെ അനുഭവത്തിലൂടെ ഞങ്ങളെകൊണ്ടുപോയി ഒരിക്കല്‍. സി.എച്ച്. എന്ന സുല്‍ത്താന്റെ പ്രജകളെ.
''കേരളത്തില്‍ നിന്നുള്ള എം.എല്‍.എമാരുടെ സംഘം ഉത്തരേന്ത്യന്‍ പര്യടനത്തിലാണ്. പഞ്ചാബിലേക്കാണ് അടുത്ത യാത്ര. സി.എച്ച്. തന്നെയാണ് തലവന്‍. 1981 കാലം. സി.എച്ച് അവശനാണ്. രാത്രി ഏറെ വൈകിയിരിക്കുന്നു. കഴിക്കാന്‍ ചോറുതന്നെ കിട്ടി. എല്ലാവരും കൈകഴുകിവന്നു. സി.എച്ച് പെട്ടി തുറന്ന് ഒരു പേപ്പറെടുത്തു. സീറ്റില്‍ വിരിക്കാനായിരിക്കുമെന്ന് ഞങ്ങള്‍ കരുതി. അല്‍പം ചോറ് പ്ലേറ്റിലിട്ട് ബാക്കി പൊതിഞ്ഞുവെക്കുന്നു. എന്തിനാവുമിത്. പ്രാതലിന് വേണ്ടി കരുതിവെക്കേണ്ട. കിട്ടിയ ചോറാണെങ്കില്‍ ഒരാള്‍ക്ക് കഴിക്കാനേയുള്ളൂ. ഞങ്ങള്‍ ഭക്ഷണം കഴിക്കാതെ നോക്കിയിരുന്നു. സി.എച്ച് പൊതിയുമായി എഴുന്നേറ്റു. വാഷ്‌ബേസിനടുത്തേക്ക് പോകുന്നു. എന്തിനാകും? പുറത്തേക്കെറിയാനോ! ഞങ്ങള്‍ പിന്നാലെ ചെന്നു. ആ ഇടനാഴിയില്‍ വയസ്സുവയസ്സായി എല്ലുന്തിയ ഒരു മനുഷ്യക്കോലം ഉറങ്ങുന്നു. ഭിക്ഷക്കാരിയാണെന്ന് തോന്നുന്നു. സി.എച്ച് അവരെ വിളിച്ചുണര്‍ത്തി. മുഖം കഴുകാന്‍ വെള്ളം കൊടുത്തു. ആ വൃദ്ധയുടെ മുന്നില്‍ സി.എച്ച് ചമ്രംപടിഞ്ഞിരുന്നു. ചോറ് ഉരുളയാക്കി കൈകളില്‍ വെച്ച് കൊടുക്കുന്നു. ആ കാഴ്ച ഞങ്ങളെ തളര്‍ത്തി. ഇങ്ങനെയും ഒരു മനുഷ്യനോ? അജ്ഞാതമായ ഏതോ ദിക്കിലെ ഭിക്ഷക്കാരിക്ക് ചോറ് വാരിക്കൊടുക്കുന്ന ഇയാള്‍ മാലാഖയാണോ! ഞങ്ങള്‍ക്കന്ന് ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞില്ല. ഓര്‍ത്തോര്‍ത്ത് കണ്ണുനിറഞ്ഞ് ആ രാത്രി ഉറങ്ങിയില്ല. സി.എച്ച് പക്ഷേ ഒന്നുമറിയാത്തപോലെ വന്നു കിടന്നു.''

സാമൂഹിക പരിഷ്കരണം കേരളത്തില്‍


കേരളത്തിലെ സാമൂഹിക പരിഷ്കരണ പ്രവര്‍ത്തനങ്ങളുടെ ചരിത്രമെടുക്കുന്പോള്‍
അതത് സമൂഹങ്ങളില്‍ ഉയര്‍ന്ന് വന്ന പരിഷ്കരണ പ്രവര്‍ത്തനങ്ങളും
നേതാക്കളുമാണ് അതില്‍ പ്രധാന പങ്കു വഹിച്ചത് വി.ടി.ഭട്ടതിരിയും ശിഷ്യനായ
ഇ.എം.എസും മറ്റു നമ്പൂതിരിമാരും നമ്പൂതിരി സമൂഹത്തില്‍ നടത്തിയ പരിഷ്കരണ
യക്ഞ്ഞങ്ങള്‍ പ്രസിദ്ധമാണ്. നാരായണ ഗുരുവും, അയ്യങ്കാളിയും , അയ്യപ്പനും,
ചട്ടന്‍പി സ്വാമികളും മന്നത്ത് പത്മനാഭനും നായരീഴവാദി ജാതി സമൂഹങ്ങളില്‍
നടത്തിയ പരിശ്കരണങ്ങളും പ്രസിദ്ധമാണ്. ഹൈന്ദവസമൂഹത്തില്‍ പൊതുവേ, ഉച്വ
നീചത്തങ്ങള്‍ക്കെതിരെയുള്ള ശബ്ദങ്ങള്‍ ഉറക്കെ ഉയര്‍ന്ന് വന്നു.
മതാല്‍മകമായ സാമൂഹിക വിപ്ലവത്തിന് നാരായണഗുരു പ്രധാന്യം നല്‍കിയത്
വിജയിക്കുകയും ചെയ്തു. തത്തുല്യമായി പരിഷ്കരണ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍
മുസ്ലിം സമൂദായത്തിലും ഉണ്ടായി കേരള മുസ്ലിം പാരന്പര്യ
മതനേതൃത്വത്തിെന്‍റയും സാമൂദായ രാഷ്ട്രീയ ബുദ്ധിപരമായ ഇടപെടലിലൂടെ മദ്രസാ
വിദ്യാഭ്യാസം, കൂടെ ആധുനിക വിദ്യാഭ്യാസവും മുസ്ലിങ്ങള്‍ പഠിച്ചു.
സംസ്കൃതിയോടൊപ്പം, പൊതുവിദ്യാഭ്യാസത്തെയും മുസ്ലിം പണ്ഢിത നേതൃത്വം
പ്രോല്‍സാഹിപ്പിച്ചു. കേരളത്തിലെ ഏറ്റവും വലിയ മതവിദ്യാഭ്യാസ കലാലയമായ
ജാമിആ നൂരിയ്യയും, മലബാര്‍ വിദ്യാഭ്യാസ പുരോഗതിക്കു ആകാശങ്ങള്‍
സമ്മാനിച്ചു ഫറൂഖ് കോളേജ് സ്ഥാപിക്കുന്നതില്‍ സയ്യിദ് അബ്ദിറഹിമാന്‍
ബാഫഖി തങ്ങളെപ്പോലുള്ളവരുടെ പങ്ക് വലുതായിരുന്നു. ഇടക്കാലത്തായി
മലബാറില്‍ വേഗം കൊണ്ട മുസ്ലിം വിദ്യാഭ്യാസ പുരോഗതികള്‍ക്ക് അടത്തറയിട്ട്
ഗതകാല നേതാക്കളാണ് അവരുടെ അശ്രാന്തപരിശ്രമങ്ങളുടെ പരിണിത ഫലമാണ് ഇന്ന്
കാണുന്നത്. പിണറായിയുടെ വാദം കേട്ടാല്‍ എട്ടുകാലി മമ്മൂഞ് പോലും
ചിരിക്കും.
പിണറായിയുടെ പാര്‍ട്ടിയുടെ സാന്നിദ്ധ്യമല്ല മലബാറിലെ മുസ്ലിം വനിതകള്‍
ഉള്‍പ്പെടെയുള്ളവരുടെ വിദ്യാഭ്യാസ പുരോഗതി. റാങ്കുകള്‍ മലപ്പുറത്ത്
വന്നാല്‍ കോപ്പിയടിച്ചുവെന്ന് പറയാന്‍ ധാര്‍ഷ്ട്യം കാണിച്ച വി.എസുമല്ല ഇൌ
പുരോഗതി നേടിത്തന്നത്. മലബാര്‍ മുസ്ലിം നേതൃത്വത്തിെന്‍റ കൂട്ടായ
ശ്രമമാണ് പുതിയ മാറ്റത്തിന് കാരണം എം.എസ്.എഫ് ഹരിത പ്രവര്‍ത്തകരും ഇൌ
സത്യം മനസ്സിലാക്കണം. ഫിറോസും, അഷ്റഫലിയും, ഫാത്ത്വിമയും ലോകം കണുന്നതിന്
മുന്പ് മുസ്ലിം വിദ്യാഭ്യാസ പുരോഗതിക്കായി സമസ്ത കേരള ജംഇയ്യത്തുല്‍
ഉലമയുടെ നേതാക്കളും പണ്ഡിതരും പ്രവര്‍ത്തന ഗോഥയിലായിരുന്നു. സമുദായ
രാഷ്ട്രീയ നേതൃത്ത്വത്തിന്‍റെ പങ്കും വലിപ്പവും കുറച്ചു കാണുന്നില്ല.
ഇത്തരം കൂട്ടായ യത്നങ്ങളാണ് മുസ്ലിം വനിതാ വിദ്യാഭ്യാസ രംഗത്ത് സാരമായ
പുരോഗതിയുണ്ടാക്കിയത്, ബംഗാള്‍ നാല്‍പ്പത് കൊല്ലം ഭരിച്ചിട്ട്
മുസ്ലിങ്ങളെ തിരിഞ്ഞു നോക്കാത്ത പിണറായിയുടെ പാര്‍ട്ടിയെകൊണ്ട് “ക്ഷ”
വരപ്പിച്ച് മലപ്പുറം ജില്ല നേടിയെടുത്ത സാമൂഹിക പുരോഗതിക്ക് ആക്കം
കൂട്ടിയ മഹാന്മാരായ നേതാക്കളെ ഫിറോസും, ഫാത്വിമയും മറ്റു യൂത്ത്
നേതാക്കളും മറക്കരുത് ആ നേതൃത്വവും നെഞ്ചിലേറ്റിയതാണ് ഇസ്ലാമിക ശരീഅത്ത്
1937 ല്‍ എനാക്റ്റ് ചെയ്യപ്പെട്ട ശരീഅത്ത് ആക്റ്റ് പ്രകാരം, ഇന്ത്യന്‍
ഭരണഘടനയുടെ മൌലികാവകാശങ്ങളുടെ ആര്‍ട്ടിക്കിള്‍ 25, 29 ഖണ്ഡികകള്‍
പ്രകാരം, ന്യൂനപക്ഷജനങ്ങളുടെ വിശ്വാസാവകാശാധികാരങ്ങള്‍ നിലനില്‍ക്കാന്‍
പോരടിച്ചത്, ഫിറോസ്ാദികള്‍ മറന്നുപോയത് ഇൌ നേതാക്കളെയാണ്. 1984 ല്‍
ശരീഅത്ത് വിരുദ്ധര്‍ ഒരുമിച്ച് കൂടിയപ്പോള്‍ പണ്ഡിതരും, നേതാക്കളും
കൂട്ടായി നിന്ന് എതിര്‍ത്തത് ഒാര്‍ക്കണം . മുസ്ലിം പെണ്ണിെന്‍റ
കണ്ണുനീര്‍ ഒപ്പാനാണ് അന്ന് ഇ.എം.എസും ആരിഫ് മുഹമ്മദ് ഖാനും, ആര്യാടന്‍
മുഹമ്മദും ജനസംഘത്തോടൊപ്പം നിന്ന് ശരീഅത്തിനെതിരെ ഉറഞ്ഞുതുള്ളിയത്. ഏക
സിവില്‍ കോഡ് കൊണ്ട് വരാനുള്ള അന്നത്തെ ശ്രമങ്ങളെ മുസ്ലിം സമുദായം
ഒറ്റക്കെട്ടായി നിന്ന് തോല്‍പ്പിച്ചു. അന്ന് മിര്‍ജാഫര്‍മാരുടെ റോള്‍
ഏറ്റെടുത്തവരെപ്പോലെ പുതിയ ,കുട്ടികളുടെ, രംഗപ്രവേശം
സംശയമുണ്ടാക്കുന്നുണ്ട്. 2006 ലെ Child Marriage Prohibition Act
വരുന്നതിന് മുന്പ് തന്നെ മുസ്ലിം വനിതാ വിദ്യാഭ്യാസമുന്നേറ്റം
നടന്നുകഴിഞ്ഞിരുന്നുവെന്ന് സാക്ഷാല്‍ പിണറായി വിജയന്‍ തന്നെ കണക്കുകള്‍
അവതരിപ്പിക്കുന്നുണ്ട് “ഹരിത” ക്കാര്‍ പിണറായിയുടെ കണക്കെങ്കിലും
പഠിക്കണമായിരുന്നു. ആക്ട് നടപ്പിലായില്ലെങ്കില്‍ പിന്നോക്കം
നിന്നുപോകുമായിരുന്നുവെന്നാണ് വാദമെങ്കില്‍ അഡ്വ. മറിയുമ്മയും അഡ്വ.
നൂര്‍ബീനയും ഇൌ ആക്ടിന് മുന്പാണല്ലോ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍ഡും,
നേതൃത്വവുമെല്ലാം നടത്തിടത് , അപരിശ്കൃതമെന്ന്, വിളിച്ചു പറയുന്ന മാധ്യമ
സിംന്‍റിക്കേറ്റ് സഖാക്കളും ഇറ്റലി, ജര്‍മ്മന്‍, ജപ്പാന്‍,
അമേരിക്കയുള്‍പ്പെടെ മുപ്പതോളം രാജ്യങ്ങളിലെ വിവാഹ പ്രായത്തിെന്‍റ കണക്ക്
എടുക്കണം. പതിനെട്ടു വയസ്സില്‍ മനോ, വ്യക്തിത്വവികാസം
പൂര്‍ണമാവുന്നുവെന്ന്. ഏത് ആധുനിക ശാസ്ത്ര സമീപനങ്ങളാണ്
തെളിയിക്കുന്നതെന്ന് പറഞ്ഞ് തരണം.
ഉന്നത വിദ്യാഭ്യാസം നേടിയ പ്രത്യേകിച്ച് െഎ.ടി മേഖലയില്‍
പ്രവര്‍ത്തിക്കുന്ന എന്‍ജിയര്‍മാര്‍, സിനി ആര്‍ട്ടിസ്റ്റുകള്‍,
തുടങ്ങിയവരില്‍ നടക്കുന്ന കുടുംബശൈഥില്യങ്ങളുടെ കണക്കുകള്‍ പെരുകുകയാണ്.
പതിനഞ്ചിലും പതിനാറിലും വിവാഹിതരായ പഴയതലമുറയിലുള്ളതിനേക്കാള്‍ ഭീകരവും
ഭീതിതവുമാണ് മുപ്പതുകളിലെത്തി മൂത്ത് നേടിയ പക്വതയോടെ നടക്കുന്ന വിവാഹ
ബന്ധങ്ങളുടെ തകര്‍ച്ച, പക്വതക്ക് പ്രായമല്ല മാനദണ്ഡമാക്കേണ്ടത് എന്ന് ഇൌ
കണക്കുകള്‍ പറഞ്ഞു തരുന്നുണ്ട് എല്ലാ പെണ്‍കുട്ടികളെയും 18ന് മുന്പ്
കെട്ടിച്ചയക്കണമെന്ന് ആരും പറയുന്നില്ല. മുസ്ലിം വ്യക്തി നിയമത്തിന്‍റെ
ആനുകൂല്യം ഉപയോഗിച്ച്, അവശ്യഘട്ടങ്ങളില്‍ പ്രായം മാനദണ്ഡമാക്കാതെ
നടക്കുന്ന സംഭവങ്ങളില്‍ സദുദ്യേശപരമായി നടന്ന വിവാഹത്തില്‍ കാര്‍മികത്വം
വഹിച്ചവര്‍ ഉള്‍പ്പെടെ പ്രതിചേര്‍ക്കപ്പെടുന്ന സാഹചര്യത്തിലാണ് പേഴ്സണല്‍
ലോ സംരക്ഷണത്തിന് നിയമപരമായ മാര്‍ഗങ്ങള്‍ ആരായുമെന്ന് പണ്ടിത നേതൃത്വം
പറഞ്ഞത്. ഇൌ പ്രതികരണം നമ്മുടെ ജനാതിപത്യ സംവിധാനവും നീതി വ്യവസ്ഥയും
അംഗീകരിക്കുന്ന ഔരു പൌരന്‍റെ അവകാശം മാത്രമാണ്.
ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുസ്ലിം പണ്ഡിതന്‍മാര്‍
കാടത്തമാണ് പറയുന്നതെന്ന് വി.എസും പിണറായിയും ജല്പിക്കുന്പോള്‍ ഒരു
കാര്യം ഒാര്‍ക്കണം ശരീഅത്ത് ആചന്ദ്രതാരം നിലനില്‍ക്കണമെന്ന് തങ്ങള്‍
പറഞ്ഞാലു മുല്ലാക്ക പറഞ്ഞാലും അംഗീകരിക്കാനാവില്ലന്ന് പറഞ്ഞ സാക്ഷാല്‍
ഏലംകുളം മനക്കല്‍ ശങ്കരന്‍ നന്പൂതിരിപ്പാടിനെകൊണ്ട് തിരുത്തി
എഴുതിച്ചവരാണ് കേരളത്തിലെ മുസ്ലിം നേതൃത്വം.
ഞാന്‍ നേരത്തെ സൂചിപ്പിച്ച പോലെ അതത് സമൂഹങ്ങളില്‍ അവരവരുടെ നേതൃത്വം
നടത്തിയ പ്രവര്‍ത്തനങ്ങളാണ് സമൂഹിക വികാസത്തിന് കാരണമായത്. ഇതര
സമൂഹങ്ങളുടെ ആന്തരിക പ്രശ്നങ്ങളില്‍ ഇടപെടാതെ ബോധപൂര്‍വ്വം
നിലനിര്‍ത്തപ്പെട്ട ഒരതിര്‍ത്തി, മുന്‍ഗാമികള്‍ പാലിച്ചിരുന്നു. അതാണ്
സാമൂധായി സ്പര്‍ധയില്ലാതെ കേരളത്തെ കാത്തത്. മാധ്യമങ്ങളുടെ കാടുകയറിയ
ഇടപെടലുകള്‍ ധ്രുവീകരണ സാധ്യത ഏറ്റുന്നുണ്ടൊയെന്ന് മനസ്സാക്ഷി വിചാരം
ചെയ്യുന്നത് നല്ലതായിരിക്കും.
സ്ത്രീയുടെ കണ്ണുനീര്‍ മുസ്ലിം സമുദായത്തില്‍ കണ്ടെത്താമുള്ള
ശ്രമങ്ങള്‍ക്കിടയിലില്‍ ജാതക ദോഷം മൂലം കാലശാപം തിന്നു തീര്‍ക്കുന്ന
എത്ര മഹിളകള്‍ ഹൈന്ദവ കുലജാതരായി ഉണ്ടെന്ന് ആരും നോക്കുന്നില്ലല്ലോ. ?
“ക്ഷീരമുണ്ടോരകിന്‍
ചുവട്ടിലും……..
ചോരത്തന്നെ
കൊതുകിന്ന് കൌതുകം

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ.......

..സമസ്ത കേരള ജംഇയ്യത്തുൽ ഉലമ.......
മത വിദ്യാഭ്യാസ രംഗത്ത്മാത്രമല്ല
ഭൌതീക വിദ്യാഭ്യാസ
മേഖലകളിലും സമസ്ത സ്തുത്യർഹമായ
സേവനമാണ് നടത്തിവരുന്നത്.
കേരളത്തിലെ മുസ്ലിം സമുദായത്തിൽ
നിന്നുള്ള ഒരു സംഘടന നടത്തുന്ന ഏറ്റവും ഉന്നത
ഭൌതീക വിദ്യാഭ്യാസ സ്ഥാപനമാണ്
പെരിന്തൽമണ്ണയിൽ സ്ഥിതിചെയ്യുന്ന
എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ്.
ഇവിടെ വിവധ എഞ്ചിനീയറിംഗ്
ശാഖകളിലായി ചതുര വർഷ ബി.ടെക്,
ദ്വിവത്സര എം.ടെക് കോഴ്സുകൾ
നടത്തപ്പെടുന്നു. കൂടാതെ സമസ്തയുടെ വിവിധ
വിദ്യാഭ്യാസ
ട്രെസ്റ്റുകളുടെ കീഴിലായി ആർട്സ് & സയൻസ്
സയൻസ് കോളേജുകൾ, എം.എഡ്, ബി.എഡ്-
ടിടിസി കോളേജുകൾ, പൊളിടെക്നിക്,
ഐ.ടിഐ/ഐ.ടി.സി കോളേജുകൾ,
ഇംഗ്ലീഷ് മലയാളം മീഡിയം സ്കൂളുകൾ
നടന്നുവരുന്നുണ്ട്. സമസ്തയുടെ ഒരു പ്രമുഖ
സ്ഥാപനമാണ് കോഴികോട്
ജില്ലയിലെ നന്തിയിൽ സ്ഥിതിചെയ്യുന്ന
ജാമിഅ
ദാറുസ്സലാം അൽഇസ്ലാമിയ്യ. ഈ
സ്ഥാപനത്തിന് കീഴിൽ ഒരു എഞ്ചിനീയറിംഗ്
കോളേജ് കൂടി സ്ഥാപിക്കിന്നതി
നുവേണ്ടിയുള്ള പ്രവർത്തനങ്ങൾ
പുരോഗതിയിലാണ്.
AICTEയുടെയും കാലികറ്റ് യൂണിവേഴ്സിറ്റിയ
ുടെയും അംഗീകാരം ലഭിച്ചു കഴിഞ്ഞു. 2012
നവംബറിൽ നടന്ന വാർഷിക സമ്മേളനത്തിൽ
വെച്ച്
ശിലാസ്ഥാപന കർമ്മം കേന്ദ്ര
സഹമന്ത്രി ഇ.അഹ്മദ് നിർവഹിച്ചു.
സമസ്ത കേരള ജംഇയ്യത്തുൽ
ഉലമയുടെ നിലവിലെ കേന്ദ്ര മുശാവറ
ഭാരവാഹികൾ:
ശൈഖുനാ സി.കോയക്കുട്ടി മുസ്ലിയാർ
ആനക്കര (പ്രസിഡന്റ്), സൈനുൽ ഉലമ
ചെറുശ്ശേരി സൈനുദ്ദീൻ മുസ്ല്യാർ (ജന.
സെക്രട്ടറി), പാറന്നൂർ ഇബ്രാഹിം മുസ്ല്യാർ
(ട്രഷറർ). ഏഷ്യയിലെ ഏറ്റവും കൂടുതൽ മദ്റസകൾ
നടത്തുന്നതു
സമസ്തയുടെ പോഷക സംഘടനയായ സമസ്ത
കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ്
ആണ്.
---------------------------------------------
---------------------------------------------------
പ്രവർത്തനമേഖല
ഇന്ത്യയിൽ: കേരള
സംസ്ഥാനം പൂർണ്ണമായും,കർണ
്ണാടകയിലെ ദക്ഷിണ കനറ, നോർത്ത് കനറ,
ഉടുപ്പി, ചിക്മഗ്ളൂർ, പുത്തൂർ, മംഗലാപുരം,
ബാംഗ്ലൂർ, കൊടക്,
ഷിമോഗ ജില്ലകൾ
തമിഴ്നാട്ടിലെ നീലഗിരി, കന്യാകുമാരി,
ചെന്നൈ, കോയമ്പത്തൂർ ജില്ലകൾ,
മഹാരാഷ്ട്രയിലെ മുംബൈ,
ആന്ധ്രയിലെ ചിറ്റൂർ, കേന്ദ്രഭരണ
പ്രദേശമായ അമിനി, കികില്താൻ,
കവരതതി, കൽപെനി (ലക്ഷദ്വീപുകൾ)-
അന്തമാൻ നിക്കോബാർ ദ്വീപുകൾ, ന്യൂ
ഡൽഹി.[17]
ഇന്ത്യക്കു പുറത്ത് : സിങ്കപ്പൂർ,
മലേഷ്യയിലെ ഉളുത്തിറാം,
യു.എ.ഇയിലെ അബൂദാബി, അൽ ഐൻ, ദുബായ്,
അജ്മാൻ, ഫുജൈറ, ഷാർജ, റാസൽഖൈമ,
ബദാസാഇദ്,
ഒമാനിലെ മസ്കത്ത്, സലാല, റൂവി, സീബ്,
കസബ്, സൂർ, ബഹ്റൈനിലെ മനാമ, മങര്റ,
സഊദിഅറേബിയയിലെ ജിദ്ദ, റിയാദ്,
ദമ്മാം, ജിസാൻ, മറ്റു ഗൾഫ്
രാഷ്ട്രങ്ങളായ ഖത്തർ, കുവൈത്ത്
---------------------------------------------
--------------------------------------------------
പോഷക സംഘടനകൾ
1. സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ
ബോർഡ് (SKIMVB)
മദ്രസാ പ്രസ്ഥാനത്തിന്
നേത്രത്വം കൊടുക്കുന്നതിനായി 1951 ഇൽ
രൂപീകൃതമായി[21]. ബോർഡിൻറെ കീഴിൽ
ഏകദേശം ഒൻപതിനായിരത്തില
തികം (above 9000) മദ്രസകൾ [22] പ്രവർത്തിക്കുന്
നു. അതിനാൽ സമസ്ത കേരള ഇസ്ലാംമത
വിദ്യാഭ്യാസ ബോർഡ്
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മദ്രസ
ബോർഡ് എന്നാണ് അറിയപ്പെടുന്നത്.
സമസ്തയുടെ ഒമ്പതിനായിത്തിനടുത്ത വരുന്ന
മദ്റസകളിൽ
10ലക്ഷത്തോളം വിദ്യാർഥികൾ പഠിക്കുന്നു.
ഒന്നാം ക്ലാസ് മുതൽ 12 ക്ലാസ് വരെയാണ്
മദ്റസകൾ ഉള്ളത്. കാലിക്കറ്റ്
യുണിവേഴ്സിറ്റിക്കടുത്ത്
ചെളാരിയിൽ സ്ഥിതിചെയ്യുന്ന
'സമസ്താലയ'മാണ് സമസ്ത കേരള ഇസ്ലാംമത
വിദ്യാഭ്യാസ ബോർഡിന്റെ മുഖ്യ
ആസ്ഥാനം.
2. സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ്
ഫെഡറേഷൻ (SKSSF)
സമസ്തയോട് അനുഭാവം പുലർത്തുന്ന
വിദ്യാർഥികളുടെ സംഘടനയാണ് സമസ്ത
കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ
(എസ്.കെ.എസ്.എസ്.എഫ്.). 1989ലാണ്
സംഘടന രൂപീകരിച്ചത്. കോളജുകൾക്ക്
പുറമെ സംസ്ഥാനത്തെ അറബി കോളജുകളിലു
പ്രവർത്തിക്കുന്നു. സത്യധാര ദ്വൈവാരിക
യാണ്
സംഘടനയുടെ മുഖപത്രം.
3. സമസ്ത കേരള സുന്നി യുവജന സംഘം (SYS)
എസ്.വൈ.എസ് (സുന്നീ യുവജന സംഘം) എന്ന
പേരിൽ അറിയപ്പെടുന്ന ഈ
പ്രസ്ഥാനം സുന്നി യുവാക്കളെ ലക്ഷ്യംവച്ചുള്
താണ്. സുന്നി അഫ്കാർ വാരികയാണ്
മുഖപത്രം.
4. സമസ്ത കേരള സുന്നി ബാല വേദി (SBV)
ഹൈസ്കൂൾ തലം വരെയുള്ള കുട്ടികൾ
പ്രവർത്തിക്കുന്ന സംഘടനയാണ് എസ്.ബി.വി.
പ്രധാനമായും മദ്റസകളാണ് പ്രവർത്തന
കേന്ദ്രം. 'കുരുന്നുകൾ' എന്ന ബാല മാസിക
എസ്.ബി.വി. ആണ് പുറത്തിറക്കുന്നത്..
5. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ
(SKJMCC)
മദ്റസാ അധ്യാപകരുടെ സംഘടനയാണിത്.
കേരളത്തിൽ
ഏകദേശം ഒരുലക്ഷത്തോളം മദ്റസാ അധ്യാപക
ഈ സംഘടനയ്ക്കു കീഴിൽ പ്രവർത്തിക്കുന്നു.
അൽമുഅല്ലിം ആണ് മുഖ
പത്രം.
6. സമസ്ത കേരള മുസ്ലിം എംപ്ലോയിസ്
അസോസിയേഷൻ (MEA)
സുന്നി പ്രഫഷനലുകളുടെ സംഘടനയാണിത്.
സ്കൂൾ-കോളജ് അധ്യാപകർ, എൻജിനീയർമാർ,
ഡോക്ടർമാർ, സർക്കാർ ഉദ്യോഗസ്ഥർ
തുടങ്ങിയവർക്കുള്ളതാണ്
എസ്.കെ.എം.ഇ.എ.
7. സുന്നി മഹല്ല് ഫെഡറേഷൻ (SMF)
സുന്നി മഹല്ലുകളെ ഏകോപിപ്പിക്കുക എന്ന
ലക്ഷ്യംവച്ച് പ്രവർത്തിക്കുന്ന
സംഘടനയാണിത്. മലപ്പുറം സുന്നി മഹൽ ആണ്
ആസ്ഥാനം. പ്രമുഖ മത പഠന കലാലയമായ
ദാറുൽ ഹുദ ഇസ്ലാമിക്
യൂണിവേഴ്സിറ്റി എസ്.എം.എഫിന്റെ കീഴി
പ്രവർത്തിക്കുന്നത്.
8. മുഅല്ലിം സർവ്വീസ് രജിസ്തർ (MSR)
ഏകദേശം ഒരു ലക്ഷത്തിലതികം വരുന്ന
മദ്രസാധ്യാപകരുടെ ഔദ്യോഗിക
തിരിച്ചറിയൽ രേഖയാണിത് . നിശ്ചിത
ഫോറത്തിൽ സമസ്തയുടെ ഓഫീസിൽ
ഇതിനായി അപേക്ഷിക്കാവുന്നതാണ്.
പ്രാഥമിക അന്വേഷണത്തിന്
ശേഷമായിരിക്കും ഈ തിരിച്ചറിയൽ രേഖ
അനുവദിക്കുക. തിരിച്ചറിയൽ രേഖ
ഇല്ലാത്തവരെ മദ്രസാധ്യാപകരായ
ി പരിഗണിക്കുകയോ ആനുകൂല്യങ്ങൾക്ക്
അർഹരായി പരിഗണിക്കപ്പെടു
കയോ ചെയ്യുന്നതല്ല. മുഅല്ലിം ട്രെയ്നിങ്
ക്ലാസ്, ഹിസ്ബ് ക്ലാസ്,
ലോവർ, ഹയർ, സെക്കണ്ടറി തുടങ്ങിയവയിൽ
പ്രവേശനം ലഭിക്കാൻ MSR ആവശ്യമാണ്.....
MSR രേഖ ഇല്ലാത്തവരെ മദ്രസാധ്യാപകരായ
ി ജോലിയിൽ പ്രവേശിപ്പിക്കര
ുതെന്നാണ് മദ്രസാ മാനേജ്മന്റുകൾക്ക് സമസ്ത
നൽകുന്ന നിർദേശങ്ങളിൽ ഒന്ന്.
---------------------------------------------
---------------------------------------------------
പ്രമുഖ സ്ഥാപനങ്ങൾ
ജാമിഅഃ നൂരിയഃ അറബിക് കോളെജ്,
പട്ടിക്കാട്
ദാറുല് ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി,
ചെമ്മാട്
ദാറുസ്സലാം അറബിക് കോളേജ്, നന്തി
എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ്,
പട്ടിക്കാട്
മര്ക്കസുത്തര്ബിയ്യത്തുല് ഇസ്ലാമിയ്യ,
വളാഞ്ചേരി
അൻവരിയ്യഃ അറബിക് കോളെജ്, പൊട്ടച്ചിറ
ദാറുന്നജാത്ത് ഇസ്ലാമിക് സെന്റര് ,
കരുവാരക്കുടണ്ട്
ശംസുല് ഉലമാ ഇസ്ലാമിക് അക്കാദമി,
വെങ്ങപ്പള്ളി
ദാറുല് ഹിദായ ഇസ്ലാമിക് കോംപ്ലക്സ്,
എടപ്പാള്
കോട്ടുമല അബൂബകര് മുസ്ലിയാര് സ്മാരക
ഇസ്ലാമിക് കോംപ്ലക്സ്,മലപ്പുറം
ദാറുല് ഉലൂം അറബിക് കോളെജ്,
സുല്ത്താന്ബത്തേരി
മര്ക്കസുസഖാഫത്തില് ഇസ്ലാമിയ്യഃ , കുണ്ടൂര്
റശീദിയ്യഃ അറബിക് കോളെജ്.
എടവണ്ണപ്പാറ
ദാറുന്നജാത്ത് അറബിക് കോളെജ്,
മണ്ണാര്ക്കാട്
ബാഫഖീ യതീംഖാന, വളവന്നൂര്
അന്സ്വാറുൽ ഇസ്ലാം അറബിക് കോളെജ്,
തിരൂര്ക്കാട്
യമാനിയ്യ അറബിക് കോളെജ്, കുറ്റിക്കാട്ടൂര്
ഫാത്വിമ സഹ്റാ ഇസ്ലാമിക്
വനിതാ കോളെജ്, ചെമ്മാട്
ജാമിഅഃ സഅദിയ്യഃ ഇസ്ലാമിയ്യഃ ,
പാപ്പിനിശ്ശേരി
മര്ക്കസു ദഅ്വത്തില് ഇസ്ലാമിയ്യഃ ,
നീലേശ്വരം
റഹ്മാനിയ്യ അറബിക് കോളെജ്, കടമേരി[42]
മജ്മഅ് മലബാര് ഇസ്ലാമി, കാവനൂര്
മലബാര് ഇസ്ലാമിക് കോളേജ്, ചാട്ടാഞ്ചാല്
സി.എം. മഖാം ഇസ്ലാമിക് & ആര്ട്ട്സ്
കോളേജ്, മടവൂര്
ജാമിഅ അസ്ഹരിയ്യ, പയ്യന്നൂര്
ദാറുല് ഖൈറാത്ത് കോളെജ്, ഒറ്റപ്പാലം
തഴവ മുഹമ്മദ് കുഞ്ഞി മുസ്ലിയാർ സ്മാരക
അറബിക് കോളേജ്,കൊല്ലം
മഊനത്തുല് ഇസ്ലാം എഡ്യൂക്കേഷണല്
ഇന്സ്റ്റിറ്റ്യൂഷന്, പൊന്നാനി
ക്രെസന്റ് ബോർഡിംഗ്,വെള്ളിമുക്ക്
ഖുവ്വത്തുൽ ഇസ്ലാം അറബിക് കോളേജ്
ടോന്ഗ്രി, മുംബൈ
മൻഹജുൽ ഹുദാ ഇസ്ലാമിക് കോളേജ്, പുംഗനൂർ
(ആന്ധ്രപ്രദേശ്)
ശംസുൽ ഉലമ മെമ്മൊറിയൽ അനാഥ
അഗതി മന്ദിരം മുഴക്കുന്ന്
-
ജാമിഅഃ നൂരിയഃ അഫ്ലിയേറ്റ് ചെയ്ത
സ്ഥാപനങ്ങള്
1. കേട്ടുമല അബൂബക്കര് മുസ്ലിയാര്
കോംപ്ലക്സ്, മലപ്പുറം
2. നജാത്ത് ശരീഅത്ത് കോളേജ്, കരുവാരക്കുണ്ട്
3. ദാറുല് ഉലൂം അറബിക് കോളേജ്, സുല്ത്താന്
ബത്തേരി
4. ഇമാം ഗസ്സാലി അക്കാദമി, കൂളിവയല്
5. അല്-ഹസനാത്ത് അറബിക് കോളേജ്, മാമ്പുഴ
6. മുനവ്വിറുല് ഇസ്ലാം ശരീഅത്ത് കോളേജ്,
തൃക്കരിപ്പൂര്
7. മര്ക്കസുദ്ദഅവത്തില് ഇസ്ലാമിയ്യ,
കണിച്ചിറ പടന്നക്കാട്
8. ബദരിയ്യ ശരീഅത്ത് കോളേജ് , കുറ്റാളൂര്,
വേങ്ങര
9. ജന്നത്തുല് ഉലൂം അറബിക് കോളേജ്,
വലിയങ്ങാടി, പാലക്കാട്
10. വാദി - അല് ഉലൂം വാടയില് മുക്ക്,
കണിയാപുരം
11. ദാറുല് ഇസ്ലാം ജൂനിയര് കോളേജ്,
വല്ലപ്പുഴ
12. ഌസ്റത്തുല് ഇസ്ലാം അറബിക് കോളേജ്,
ഒളവട്ടൂര്
13. അല്-അശ്അരിയ്യ ശരീഅഃ കോളേജ് , അല്-
മജ്ലിസ് പുറമണ്ണൂര്
14. സആദ ഇസ്ലാമിക് & ആര്ട്സ് കോളേജ്,
വാരാമ്പറ്റ
15. ശംസുല് ഉലമാ അറബിക് കോളേജ്
തോഡാര്, മംഗലാപുരം
16. മര്കസുല് ഉലൂമില് ഇസ്ലാമി ചന്തക്കുന്ന്,
നിലമ്പൂര്
17. മജ്ലിസുത്തൗഹീദ് പുവ്വാട്ടുപറമ്പ്,
പെരുവയല്
18. അന്വാറുല് ഇസ്ലാം ശരീഅത്ത് കോളേജ്
തിരൂര്ക്കാട്
19. ശുഹദാ ഇസ്ലാമിക് കോളേജ് ,
പുത്തനങ്ങാടി
20. ദാറുല് ഖൈറാത്ത് ജൂനിയര് കോളേജ്,
ഒറ്റപ്പാലം
21. മീറാന് ഔലിയ സ്മാരക ഇസ്ലാമിക്
കോംപ്ലക്സ്, പോങ്ങാട്ടിരി നെല്ലായ
22. മള്ഹറുല് ഹുദാ അറബിക് കോളേജ് ,
പാലതൊടു, കണ്ണമംഗലം
23. അന്വാറുല് ഹുദാ അറബിക് കോളേജ്
രാമപുരം
24. ഇര്ശാദുല് അനാം ശരീഅഃ കോളേജ്,
കൊപ്പം
25. ജാമിഅഃ ഇസ്ലാമിയ്യ, തൃക്കലങ്ങോട്,
മഞ്ചേരി
26. ഉമറലി ശിഹാബ് തങ്ങള് ഇസ്ലാമിക്
അക്കാദമി, അരിമ്പ്ര
27. ഹിദായത്തു ത്വലബ, തൃക്കലങ്ങോട്
28. പരിയങ്ങാട് ശരീഅത്ത് കോളേജ്,
പരിയങ്ങാട്
29. ജബലുന്നൂര് കോളേജ്, പേരാമ്പ്ര
30. ഖിദ്മത്ത് ഇസ്ലാമിക് ആര്ട്സ് കോളേജ്
എടക്കുളം
31. ഇര്ഫാനിയ്യ അറബിക് കോളേജ്,
ചപ്പാരപ്പടവ്
32. ജമാലിയ്യഃ അറബിക് കോളേജ്, പാനൂര്
33. ശംസുല് ഉലമാ പതിയാങ്കര, ആലപ്പുഴ
34. ബയാഌല് ഇസ്ലാം, കൂനോള്മാട്
35. റംലി ഇസ്ലാമിക് കോംപ്ലക്സ്,
എരുമപ്പെട്ടി
36. ദാറുറഹ്മ, കുറ്റ്യാടി
37. കുന്നംകുളം, സമദ്
ഫൈസി കൊടശ്ശേരി
38. ശിഹാബ് തങ്ങള് സ്മാരക കോളേജ്,
കൊടക്
39. ദാറുല് ഫലാഹ്, ആറൂര്
40. അന്തമാന് റൗളത്തുല് ഉലൂം
41. അല്-ഹിദായ, ചെറുകോട്
42. ദാറുന്നജാത്ത് മണ്ണാര്ക്കാട്
43. തൃപ്പനച്ചി ഉസ്താദ് സ്മാരക കോളേജ്
44. ചേറൂര് യതീഖാന
45. ഫള്ഫരി യതീംഖാന
46. ഖാദരിയ്യ ശരീഅത്ത് കോളേജ്,
പൊര്ക്കളങ്ങാട്, കുന്നംകുളം
47. പറവണ്ണ മുഹ്യിദ്ദീന് കുട്ടി മുസ്ലിയാര്
സ്മാരകം, പറവണ്ണ
48. സമസ്ത കേരള ദാറുല് ഇസ്ലാം,
വെളിയങ്കോട്
49. മജ്മഅ് തര്ബിയത് റഹ്മാനിയ്യ, കണ്ടരികുന്ന്
50. അല് ഹുദാ ശരീഅത്ത് കോഡൂര് മലപ്പുറം
---------------------------------------------
--------------------
വാഫി കോഴ്സ് അംഗീകൃത സ്ഥാപനങ്ങള്
1. കെ കെ ഹസ്രത്ത്, വളാഞ്ചേരി മര്കസ്
2 റശീദിയ എടവണ്ണപ്പാറ
3. മജ്മഅ് കാവനൂര്
4. ഐദ്രൂസ് മുസ് ലിയാര്, പൂക്കിപ്പറമ്പ്
5.അല് മഖ്ദൂം മൂന്നാക്കല്
6. PMSA കാട്ടിലങ്ങാടി
7. ശംസുല് ഉലമ അക്കാദമി, വെങ്ങപ്പള്ളി
8. മിസ്ബാഹുല് ഹുദ കുററ്യാടി
9. ദാറുല് ഉലൂം പാറല് പൂത
10. സുബുലുര്റശാദ് ഇരിങ്ങാട്ടിരി
11. ബാഫഖി, വളവന്നൂര്
12.കുണ്ടൂര് മര്കസ്
13. ബുസ്താന് വാളാഞ്ചേരി ടൗണ്
14. അശ്ശുഹദാ മാമ്പ
15. നാട്ടുകല് മഖാം മണ്ണാര്ക്കാട്
16. ദാറുസ്സലാം ചേന്നര, തിരൂര്
17.എം ടി എം ചൊക്ലി
18.ദാറു തഖവാ പാലപ്പിള്ളി
19. ഗ്രേസ് വാലി കാടാമ്പുഴ
20.ദാറുറഹ്മ തൊഴിയൂര് തൃശൂര്
21. നിബ്രാസുല് ഇസ് ലാം കണിയാപുരം
22.ലിവാഉല് ഹുദാ കീഴുപറമ്പ്
23. മാലിക് ബിന് ദീനാര് പുത്തന്ചിറ
24. മഖ്ദൂമിയ്യ അത്താണിക്കല്
25. അല് അന്വാര് ചെറുവണ്ണൂര്
26. ദാറുല് ഇഹ്സാന് ചങ്ങരം കുളം
27. മര്കസ് കളമശ്ശേരി എറണാകുളം
28. ഉമറലി തങ്ങള് അക്കാദമി കാസര്ഗോഡ്
29. തന്വീര് വാഫി കോളേജ് കുമ്മിണിപ്പറമ്പ്
30. ദാറുല് ഫലാഹ് ആറ്റൂര്
31. മുഹമ്മദിയ്യ, മാരായ മംഗലം നെല്ലായ
വഫിയ്യ
32. അല് ഗൈസ്, വാളാഞ്ചേരി മര്കസ്
33. എം ടി എം വഫിയ്യ ഒളവിലം
34. സിറാജുല് ഹുദ വനിത കോളേജ് പറപ്പൂര്
35. ബാഫഖി വനിത കോളേജ് വളവന്നൂര

Thursday, September 26, 2013

ഏക സിവില്‍കോഡ് വാദികള്‍ക്ക് പുതിയകൂട്ട് : പിണങ്ങോട് അബൂബക്കര്‍



2013 സെപ്തംബര്‍ 24ന് കോഴിക്കോട് ഹൈസണില്‍ യോഗം ചേര്‍ന്നത് കേരളത്തിലെ ആധികാരിക മുസ്‌ലിം സംഘടനാ പ്രതിനിധികളാണ്. (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാമുസ്‌ലിം ലീഗ്മുജാഹിദ് (ഇരുവിഭാഗം), ജമാഅത്തെ ഇസ്‌ലാമിദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമസമസ്താന കേരള ജംഇയ്യത്തുല്‍ ഉലമാഎം..എസ്.എം.എസ്.എസ്)
ക്ഷണിക്കാതിരുന്നത് ഒന്ന്എസ്.ഡി.പി.രണ്ട് കാന്തപുരം വിഭാഗംഈ രണ്ടുവിഭാഗവും മുഖ്യധാരയിലോമുസ്‌ലിം പൊതുജീവിതത്തിലോ ഇടമുള്ളവരല്ല. ''നെഗറ്റീവ് ആക്ടിവിറ്റിസ''മാണിവരുടെ കര്‍മധര്‍മങ്ങളുടെ ആകെ കൈമുതല്‍ നന്മ തിന്മകൊണ്ട് തടയുന്ന വിഭാഗങ്ങള്‍ (വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശത്തിന് വിരുദ്ധമാണിത്)
പ്രസ്തുത യോഗം മുന്നോട്ടുവെച്ചത് രണ്ട് കാര്യമാണ്ഒന്ന്പരക്കെ ഉയര്‍ന്നുവന്ന മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായ പരിധി സംബന്ധിച്ച പ്രയാസങ്ങള്‍രണ്ട്,ഈ സാഹചര്യങ്ങളുടെ അനന്തരഫലങ്ങള്‍.
മുസ്‌ലിം പെണ്‍കുട്ടികളെ കൊച്ചുനാളില്‍ തന്നെ കെട്ടിച്ചുയക്കണമെന്നോ അതിന് വേണ്ടി നിലകൊള്ളണമെന്നോ സംഘടനകള്‍ ആവശ്യം ഉന്നയിച്ചിട്ടില്ല.
നിലവില്‍ മുസ്‌ലിംകളുടെ വ്യക്തിനിയമങ്ങള്‍ ശരീഅത്ത് അനുസരിച്ചാണ് നടന്നുവരുന്നത്അതിന് ഭാരതത്തില്‍ ഭരണഘടനാപരമായ പരിരക്ഷയും ലഭ്യമാണ്.ശരീഅത്തില്‍ വിവാഹ പ്രായം
വയസടിസ്ഥാനത്തിലല്ല നിശ്ചയിച്ചത്ശരീര ശാസ്ത്രപരമായ പക്വത കൈവരിക്കുന്ന ഋതുമതിയാവലാണ്.
വര്‍ഗീയ ശക്തികളും ഫാസിസ്റ്റുകളും കാലങ്ങളായി വാദിച്ചുവരുന്ന ഏക സിവില്‍കോഡിലേക്കുള്ള പ്രയാണത്തിന്റെ തുടക്കമാണ് പുതിയ പ്രായപരിധിയും,ലംഘിക്കുന്നത് ക്രിമിനല്‍ പ്രൊസീജറില്‍പെടുത്തിയ 2006ലെ ചൈല്‍ഡ് മാരേജ് ആക്ടും.
ഇന്ത്യയിലെ പല മുസ്‌ലിം സംഘടനകളും അന്നുതന്നെ സുപ്രീംകോടതിയില്‍ കക്ഷിചേര്‍ന്നിട്ടുണ്ട്മര്‍ഹൂം പാണക്കാട് ഉമര്‍ അലി ശിഹാബ് തങ്ങള്‍ മുന്‍കൈ എടുത്തു രൂപീകരിച്ച ജംഇയ്യത്തുല്‍ ഖുളാത്ത് വല്‍ മഹല്ലാത്ത് ഇത് സംബന്ധിച്ച പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതിന്നിടയിലാണ് അദ്ദേഹത്തിന്റെ ആകസ്മിക അന്ത്യം ഉണ്ടായത്.
വിവാഹം കഴിക്കുന്നവരുംകഴിപ്പിക്കുന്നവരും കൈവരിക്കുന്ന വിദ്യാഭ്യാസ പരവും സാമുഹ്യബോധപരവുമായ പക്വതകള്‍ക്കനുസരിച്ച് സ്വയം വികസിതമാവുന്നതാണ് പ്രായപരിധിയും കാലനിര്‍ണയവും ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളുംസത്രീയുടെ പാര്‍പ്പിട ഭക്ഷണസംരക്ഷണാദി കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പ്രാപ്തനായ പുരുഷനാണ് വിവാഹം സന്നുത്ത്അല്ലാത്തവര്‍ ഉപവസിക്കാനാണ് ശരീഅത്ത് നിര്‍ദ്ദേശിച്ചത്എന്നാല്‍അനിവാര്യഘട്ടങ്ങളില്‍ സംഭവിക്കുന്ന വിവാഹം പ്രായം തികഞ്ഞില്ലെന്നതിന്റെ പേരില്‍ നിഷേധിക്കുന്നതിനും ശക്ഷകള്‍ക്കും കാരണമാവുന്നത് ഒട്ടും ശരിയല്ലഅത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്ആകയാല്‍ ശരീഅത്തില്‍ കൈകടത്തുന്ന നിയമനിര്‍മാണങ്ങളില്‍ നിന്ന് ഭരണകൂടങ്ങള്‍ വിട്ടുനില്‍ക്കണംഇതാണ് യോഗത്തിന്റെ അടിസ്ഥാനപരമായ ആവശ്യം.
പാര്‍ലിമെന്റില്‍ അവതരിപ്പിച്ചുപാസാക്കിയെടുത്ത ശരീഅത്ത് സംരക്ഷണ ബില്ല് പൈലറ്റ് ചെയ്ത ഗുലാം മഹ്മൂദ് ബനാത്ത് വാലയും രാജീവ് ഗാന്ധി സര്‍ക്കാര്‍ ഈ സ്വകാര്യബില്ല് ഏറ്റെടുത്തു ചില ഭേദഗതികളോടെ പാസാക്കുന്നതിന് കൈപൊക്കിയ അംഗങ്ങളും മതേതരവാദികളല്ലെന്ന് വാദമുണ്ടോ?
ലോക പ്രശസ്തനായ നദ്‌വി സാഹിബി(അലിമിയാന്‍)ന്റെ നായകത്വത്തില്‍ ഇബ്രാഹീം സുലൈമാന്‍ സേട്ട് സാഹിബ് അടക്കമുള്ള മുസ്‌ലിം നേതാക്കള്‍ തദാവശ്യാര്‍ത്ഥം ഇന്ത്യയില്‍ കോഴിക്കോട് അടക്കം പലയിടങ്ങളിലും ശരീഅത്ത് സംരക്ഷണ സമ്മേളനങ്ങള്‍ നടത്തിയിരുന്നുധാരാളം ജാഥകളും നടന്നുശബാനു കേസ് വിധിയില്‍ യൂസഫ് അലി ലാഹോരിയുടെ ദി ഹോളി ഖുര്‍ആനിലെ ''മതാഅ്''എന്ന പദത്തിന് മൈന്റനന്‍സ് എന്ന വ്യാഖ്യാനം കോടതി ഉദ്ധരിച്ചതായിരുന്നു പ്രശ്‌നത്തിന്റെ മര്‍മ്മം.
ഇതനുസരിച്ച് വിവാഹ മുക്തക്ക് ജീവനാംശം നല്‍കേണ്ടെതാണന്ന് കോടതി കണ്ടെത്തിവിശുദ്ധ ഗ്രന്ഥം വ്യാഖ്യാനിച്ചു വിധി പറയുന്ന അവസ്ഥയുണ്ടാവരുതെന്നുംശരീഅത്തിലെ വ്യക്തിനിയമങ്ങള്‍ ഇമാമുമാര്‍ ക്രോഡീകരിച്ചത് അവലംബിക്കുകയാണ് ശരിയായ വഴിയെന്നും മുസ്‌ലിം ഇന്ത്യ ഒന്നടങ്കം ആവശ്യപ്പെട്ടു.
''ഒന്നും കെട്ടുംരണ്ടും കെട്ടും.എം.എസിന്റെ ഓളേം കെട്ടും'' എന്ന് തെരുവില്‍ മുദ്രാവാക്യം വിളികളുയരുന്നു.എം.എസ്., ടി.കെ.ഹംസആര്യാടന്‍ മുഹമ്മദ് എന്നിവരായിരുന്നു ശരീഅത്ത് വിരുദ്ധ പക്ഷത്തെ കേരള പ്രഭാഷക താരങ്ങള്‍ഒരു മുസ്‌ലിം പോലുമില്ലാത്ത പൊതുയോഗങ്ങളില്‍ പോലും ശരീഅത്ത് നിഷിധമായി വിമര്‍ശിക്കപ്പെട്ടു.
ഇസ്‌ലാം പെണ്ണ്‌കെട്ട് മതമാണെന്നും സ്ത്രീത്വം മാനിക്കുന്നില്ലെന്നും തോന്നുമ്പോള്‍ മൊഴിചൊല്ലാന്‍ മുസ്‌ലിയാര്‍ ഫത്‌വ നല്‍കുകയാണെന്നും പരിഹസിക്കപ്പെട്ടു.ചൂട്പിടിച്ച ചര്‍ച്ചകള്‍ക്കൊടുവില്‍ മാന്യനായ സ.എം.എസ്തനിക്ക് ശരീഅത്തിനെ സംബന്ധിച്ച് അറിവില്ലെന്നും അറിയാതെ പറഞ്ഞത് അബദ്ധമായെന്നും അംഗീകരിച്ചു പ്രസ്താവനയിറക്കി.
ഇപ്പോള്‍ വി.മുരളീധരന്‍വി.എസ്അച്ചുതാനന്ദന്‍പിണറായി വിജയന്‍പന്ന്യന്‍ രവീന്ദ്രന്‍പി.സി.ജോര്‍ജ്എം.എം.ഹസന്‍എം..ഷാനവാസ്ആര്യാന്‍ മുഹമ്മദ്,ഷാഫി പറമ്പില്‍സാദിഖലിഫിറോസ് തുടങ്ങിയവര്‍ വീണ്ടും ഉയര്‍ത്തുന്നത് പണ്ടൂയര്‍ത്തി പാതാളത്തിലെത്തിയ അപരിഷ്‌കൃത വാദങ്ങള്‍ തന്നെയാണ്.
ഇസ്‌ലാം ശരീഅത്ത് ദൈവദത്തമാണ്അതിന്റെ സകല വ്യവസ്ഥകളും സമ്പൂര്‍ണ്ണമാണ്അംഗീകരിക്കാനും അംഗീകരിക്കാതിരിക്കാനും എല്ലാവര്‍ക്കും അവകാശം ശരീഅത്ത് നല്‍കുന്നുശരീഅത്ത് അംഗീകരിക്കുന്നവര്‍ക്ക് ആ അവകാശം ലഭിക്കാന്‍ ഭരണഘടന കൂട്ടുനില്‍ക്കുന്നുണ്ട്മുസ്‌ലിംകളുടെ ശരീഅത്തിന്റെ കാര്യം പറയേണ്ടത് ഇസ്‌ലാം പണ്ഡിതരാണ്അക്കാര്യം അവരാണ് നിര്‍വ്വഹിക്കേണ്ടത്.രാഷ്ട്രീയക്കാര്‍മതവിഷയങ്ങളില്‍ ഇടപെടുന്നത് ഫാസിസത്തിന്റെ വകഭേതമാണ്.മോഡിയെ പ്രധാനമായും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് മതവിശ്വാസം രാഷ്ട്രീയവല്‍ക്കരിക്കുന്നത് കൊണ്ടാണല്ലോ.
മുസ്‌ലിം സംഘടനകള്‍ ബഹുസൂപ്രീം കോടതിയില്‍ അന്യായം ബോധിപ്പിക്കുമെന്ന് പറഞ്ഞത് മഹാ അപരാധമല്ലകോടതി പരാതി കേള്‍ക്കട്ടെവിധി പറയട്ടെതര്‍ക്കമോ എതിരഭിപ്രായമോ ഉള്ളവര്‍ക്ക് അവിടെ കക്ഷിചേരാവുന്നതാണല്ലോ.ഭരണഘടനാ പരിരക്ഷ മുസ്‌ലിംകള്‍ക്ക് ലഭിക്കണമെന്ന് മുസ്‌ലിം സംഘടനകള്‍ പറയുമ്പോള്‍ അതെങ്ങനെയാണ് പിന്നോട്ടടിക്കലാവുന്നതെന്ന് മനസ്സിലാവുന്നില്ല.
അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക് തീര്‍ച്ചയായും താല്‍പര്യം ഉണ്ട്.വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ ജയപരാജയങ്ങളില്‍ ശരീഅത്ത് എത്രമാത്രം ഉപയോഗപ്പെടുത്താമെന്ന ഗവേഷണംപെണ്ണിന്റെ കണ്ണുനീരും ദൈന്യതയും വോട്ടാക്കാമെന്ന കണക്കുകൂട്ടല്‍ഇതൊക്കെ രാഷ്ട്രീയത്തിന്റെ മലിനമുഖങ്ങളെ അടയാളപ്പെടുത്തുന്നുദാരിദ്ര്യവുംരോഗവും വോട്ട് വിപണനത്തിന് ഉപയോഗിച്ചു പാഠമുള്ള പാര്‍ട്ടികള്‍ക്ക് പാകമാവാത്തതൊന്നുമില്ലല്ലോ.
ശരീഅത്ത് സംബന്ധിച്ച് വിപ്പ് നല്‍കാനോ വിധി പറയാനോരാഷ്ട്രീയ ഫത്‌വകള്‍ പുറപ്പെടുവിക്കാനോ ഇവിടെ ആര്‍ക്കും അധികാരമില്ലഅഥവാ അത്തരം വ്യാജ ഫത്‌വകള്‍ അതര്‍ഹിക്കുന്നവിധം അവഗണിക്കാന്‍ മുസ്‌ലിം സമൂഹം പാകമാണ്.
ശൈശവ വിവാഹം പ്രോത്സാഹിപ്പിക്കുന്ന ഒരു നടപടിയും ശരീഅത്ത് സ്വീകരിച്ചിട്ടില്ലശരീഅത്ത് പഠിക്കാതെ പറയാന്‍ ചര്‍മ്മ സമ്പത്ത് കാണിക്കുന്നവര്‍ മുട്ട് മടക്കിവരുംഇന്ത്യയിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ പാര്‍ട്ടികള്‍ ഉപയോഗപ്പെടുത്തുന്ന തുരുപ്പുഗുലാനുകളില്‍ ശരീഅത്ത് ഉള്‍പ്പെടുത്തരുത്.ലോക്‌സഭാ തെരഞ്ഞെടുപ്പ് വഷയം മാറ്റാന്‍ ശ്രമിക്കുന്നവര്‍ പിന്നെയും പലതും മറച്ചുവെക്കാനാണ് ശ്രമിക്കുന്നത്.
കേരളത്തിലെവിടെയും ഇപ്പോള്‍ ശൈശവ വിവാഹം വ്യാപകമല്ല. 18 വയസെന്ന കട്ടോഫ് ഏജില്‍ പോലും വിവാഹങ്ങള്‍ നടക്കുന്നില്ല. 25ഉം, 30ഉം വയസായിട്ട് കെട്ടാനോ കെട്ടിക്കാനോ കഴിയാതെ അനേക ലക്ഷം മുസ്‌ലിം-മുസ്‌ലിമേതര പെണ്‍കുട്ടികള്‍ ഇവിടെ പാര്‍ക്കുന്നുണ്ട്അവരുടെ ജീവിതത്തിന്റെ പച്ചപ്പിലേക്കൊരു കൊച്ചുകിളിവാതില്‍ തുറക്കാന്‍ രാഷ്ട്രീയ ബഡായികള്‍ പറയുന്നവരുടെ മുമ്പില്‍ വല്ല പദ്ധതികള്‍ ഉണ്ടോഒരു സാന്ത്വനത്തിന്റെ വാക്കെങ്കിലും നല്‍കാനുണ്ടോ?സകല സുഖങ്ങളും അനുഭവിക്കുന്ന രാഷ്ട്രീയ സുഖാനന്ദമാര്‍ക്ക് കോവണിപ്പടിക്കായി പാവം സ്ത്രീത്വം ഉപയോഗിക്കരുതേ എന്ന് വിനീത അപേക്ഷയാണുള്ളത്. 18 വയസ് വരെ ശൈശവത്തില്‍ ഉള്‍പ്പെടുത്തിയത് കാരണം നിരവധി കുറ്റവാളികള്‍ മതിയായ ശിക്ഷ ലഭിക്കാതെ രക്ഷപ്പെടുന്നു. 16-18വയസിലാണ് അധിക മാനഭംഗവും പീഢനവും നടക്കുന്നതെന്നും അതിനാല്‍ 16വയസ് മുതിര്‍ന്ന പ്രായമായി കണക്കാക്കി നിയമനിര്‍മാണം നടത്തണമെന്നും ശിശുക്ഷേമ മന്ത്രാലയം കേന്ദ്രസര്‍ക്കാറിന് നിര്‍ദ്ദേശം മസര്‍പ്പിച്ചിട്ടുണ്ട്പോലീസ് രേഖകളെ ആധാരമാക്കിയാണീ നിഗമനത്തിലവരെത്തിയത്കുപ്രസിദ്ധ ഡല്‍ഹി മാനഭംഗക്കേസിലെ ആറാം പ്രതിക്ക് 18 വയസ്സു തികയാന്‍ രണ്ട് മാസം ബാക്കി ഉണ്ടെന്ന കാരണത്താല്‍ വധശിക്ഷ ലഭിച്ചില്ലദുര്‍ഗുണ ശാലയിലാക്കുകയായിരുന്നു.
(സുന്നിമഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)  

വിവാഹ പ്രായം; പണ്ഡിതന്മാരെ പരിഹസിക്കുന്നവര്‍ സമുദായത്തില്‍ ഒറ്റപ്പെടും :



കോഴിക്കോട്: വിവാഹ പ്രായം വിവാദമായ പശ്ചാത്തലത്തില്‍ മുസ്‌ലിം പണ്ഡിത നേതൃത്വത്തിനെതിരെ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അഷ്‌റഫലിയും മുന്‍ സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസും ബാലിശമായ വാദങ്ങളുമായി രംഗത്തു വന്നത് സമുദായ താല്‍പര്യത്തിനെതിരായ ബോധപൂര്‍വ്വ നീക്കമാണെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു. മുസ്‌ലിം വനിതകളുടെ വിദ്യാഭ്യസ മുന്നേറ്റം കേരളത്തില്‍ നടന്നത് ശൈശവ വിവാഹ നിരോധന നിയമത്തിന് ശേഷമല്ല. വിദ്യാഭ്യാസ മുന്നേറ്റത്തിന് മത ബോധവും പതിറ്റാണ്ടുകളായി പണ്ഡിത നേതൃത്വം നടത്തിയ പ്രവര്‍ത്തന ഫലമാണ് കേരളത്തിലെ മുസ്‌ലിം വിദ്യാഭ്യാസ മുന്നേറ്റം. ഇസ്‌ലാമിക ശരീഅത്തിനെതിരെ കുപ്രചരണങ്ങളുമായി രംഗത്തു വരുന്നവര്‍ക്ക് ചൂട്ടു പിടിക്കുന്ന വര്‍ സമൂഹത്തില്‍ ഒറ്റപ്പെടുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
സംസ്ഥാന വൈസ് പ്രസിഡന്റ് സിദ്ധീഖ് ഫൈസി വെണ്‍മണല്‍ അദ്ധ്യക്ഷത വഹിച്ചു. അബ്ദുറഹീം ചുഴലി, അബ്ദുല്ല കുണ്ടറ, നവാസ് അശ്‌റഫി പാനൂര്‍, ഉമര്‍ ദാരിമി പുത്തൂര്‍, ഇബ്രാഹീം ഫൈസി ജെഡിയാര്‍, മുസ്തഫ അശ്‌റഫി കക്കുപ്പടി, റഷീദ് ഫൈസി വെള്ളായിക്കോട്, ബിഷ്‌റുല്‍ ഹാഫി, ഷാനവാസ് മാസ്റ്റര്‍, അബ്ദുസ്സലാം ദാരിമി കിണവക്കല്‍, അയ്യൂബ് കൂളിമാട് എന്നിവര്‍ സംസാരിച്ചു. ജന: സെക്രട്ടറി മുഹമ്മദ് ഫൈസി ഓണംപിള്ളി സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി സത്താര്‍ പന്തലൂര്‍ നന്ദിയും പറഞ്ഞു.

Tuesday, September 24, 2013

വിവാഹപ്രായവും ബഹളക്കാരും; വിമർശകർ അറിയേണ്ട വസ്തുതകൾ



"21ഉം 18ഉം വിവാഹ പ്രായപരിധിയായി നിര്‍ണയിച്ചതിലെ യുക്തിയും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ലോകത്തെ പകുതിയിലധികം രാജ്യങ്ങളിലും വിവാഹപ്രായം 18ഉം 16ഉം ആണ്. വത്തിക്കാന്‍സിറ്റി, സൗത്ത് അമേരിക്കയിലെ ബൊളിവിയ, പരാഗ്വേ പോലെയുള്ള ചില രാജ്യങ്ങളില്‍ 16ഉം 14ഉം വിവാഹപ്രായമായി നിര്‍ണയിക്കുമ്പോള്‍ നോര്‍ത്ത് അമേരിക്കയിലെ മെക്‌സിക്കോയില്‍ 16ഉം 15ഉം ആണ്. ന്യൂയോര്‍ക്കില്‍ രണ്ടുപേര്‍ക്കും 14 മതി. സൗത്ത് കരോളിനയില്‍ ഗര്‍ഭിണിയാണെന്ന് ഒരു ഫിസിഷ്യന്‍ സാക്ഷ്യപത്രം കൊടുത്താല്‍ 13ാം വയസില്‍ വിവാഹിതയാകാം. ഇന്ത്യയേക്കാള്‍ ശാസ്ത്ര സാങ്കേതിക മേഖലകളില്‍ എല്ലാംകൊണ്ടും മികച്ചുനില്‍ക്കുന്ന രാജ്യങ്ങളാണ് ഇവയില്‍ പലതും. പെണ്‍കുട്ടിക്ക് 18ഉം പുരുഷന് 21ഉം ആവണമെന്നത് ഏതെങ്കിലും ശാസ്ത്രീയമായ പഠനത്തിന്റെയോ സര്‍വെയുടെയോ പിന്‍ബലത്തിലാണെന്ന് ആരും അവകാശപ്പെട്ടതായി കണ്ടിട്ടില്ല. ആരോഗ്യ ശാസ്ത്രത്തിന്റെയോ പ്രകൃതി ശാസ്ത്രത്തിന്റെയോ മറ്റേതെങ്കിലും ഒരു ശാസ്ത്ര ശാഖയുടെയോ സര്‍ട്ടിഫിക്കറ്റ് പ്രായ വിഷയത്തില്‍ ഹാജരാക്കാന്‍ കഴിയുമോ? അനുമതിയോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള പെണ്‍കുട്ടിയുടെ കുറഞ്ഞ പ്രായം 16 വയസ്സ് നിര്‍ണയിച്ച രാജ്യത്ത് വിവാഹ ബന്ധത്തിലേര്‍പെട്ട് ലൈംഗിക ബന്ധത്തിലേര്‍പെടാന്‍ 18 വയസാകണമെന്നതിലെ യുക്തിരാഹിത്യം ചിന്തിക്കേണ്ടതില്ലേ?"
മുസ്തഫ മുണ്ടുപാറ
രാജ്യം നേരിടുന്ന ഏറ്റവും വലിയ ഗുരുതര പ്രതിസന്ധി അപൂര്‍വങ്ങളില്‍ അപൂര്‍വമായി നടക്കുന്ന 18 വയസിന് മുമ്പുള്ള വിവാഹങ്ങളാണ് എന്ന മട്ടിലാണ് ചിലരുള്ളത്.
ഓരോ മാസവും നടക്കുന്ന ലക്ഷക്കണക്കിന് വിവാഹങ്ങളില്‍ കാല്‍ ശതമാനംപോലും ഇത്തരത്തിലുള്ള 'ശൈശവ' വിവാഹങ്ങളില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ സ്ത്രീത്വ സംരക്ഷണത്തിന്റെ വക്താക്കളായി രംഗത്തുവരുന്നവര്‍ സമൂഹത്തിലെ ഒട്ടനവധി ജീര്‍ണ്ണതകളിലൊന്നും ഇടപെടാന്‍ തയാറാവാതെ മുസ്‌ലിം വിവാഹ പ്രശ്‌നത്തില്‍ മാത്രം കയറിപ്പിടിച്ചിരിക്കുകയാണ്.
ലക്ഷക്കണക്കിന് കുടുംബിനികള്‍ മദ്യമെന്ന മഹാവിപത്തിന് മുമ്പില്‍ ജീവിതം കുരുതികൊടുക്കുമ്പോള്‍ ഇത്തരം വിഷയങ്ങള്‍ ഇയ്യച്ചേരിയെപ്പോലെയുള്ള ഏതാനും പേര്‍ക്ക് തീറെഴുതിക്കൊടുത്ത് ചാനലുകളിലും പേജുകളിലും നിറഞ്ഞാടുന്നവരുടെ ഉള്ളിലിരുപ്പ് തിരിച്ചറിയപ്പെടേണ്ടതുണ്ട്.
മുസ്‌ലിംകളുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും മുന്‍വിധിയോടെ സമീപിക്കുന്ന ഒരു സാഹചര്യം മുന്‍പൊന്നുമില്ലാത്തവിധം കേരളത്തില്‍ വളര്‍ന്നുവന്നിരിക്കുന്നു. ദൃശ്യ മാധ്യമങ്ങളാണ് ഇക്കാര്യത്തില്‍ മുന്നിട്ടുനില്‍ക്കുന്നത്. ഇക്കഴിഞ്ഞ ദിവസം കോഴിക്കോട്ട് സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ തീരുമാനപ്രകാരം വിളിച്ചുചേര്‍ത്ത മുസ്‌ലിം സംഘടനാ പ്രതിനിധികളുടെ നേതൃയോഗത്തിലെ തീരുമാനങ്ങള്‍ സംബന്ധിച്ചുണ്ടായ ചര്‍ച്ചകളും വിലയിരുത്തലുകളും ഇവിടെ സൂചിപ്പിച്ച വിധത്തില്‍ തന്നെയാണുണ്ടായത്.
വിവാഹ പ്രായപരിധി 18ഉം 21ഉം ആക്കി നിജപ്പെടുത്തിയ 2006ലെ ശിശു വിവാഹ നിരോധ നിയമത്തിന്റെയും 2008ല്‍ നടപ്പിലാക്കിയ വിവാഹ രജിസ്‌ട്രേഷന്‍ നിയമത്തിന്റെയും പശ്ചാത്തലത്തില്‍ കേരളത്തിലെ ഒറ്റപ്പെട്ടതെങ്കിലും ചില മഹല്ലുകളില്‍ നടന്ന 18 വയസിന് മുമ്പുള്ള വിവാഹങ്ങള്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് കേരളത്തിലെ സിംഹഭാഗം മഹല്ലുകള്‍ക്കും നേതൃത്വം നല്‍കുന്ന സമസ്ത ഇക്കാര്യം ഗൗരവമായ പരിഗണനക്ക് വിധേയമാക്കിയത്.
ഇതോടൊപ്പം കോഴിക്കോട്ടെ സിയസ്‌കൊ യതീംഖാനയില്‍വെച്ച് അര്‍ധ മലയാളിയായ ഒരു അറബ് സഹോദരന്‍ നടത്തിയ വിവാഹത്തിന്റെ മറപിടിച്ച് ശിശുക്ഷേമ സമിതിയുടെയും മറ്റും പേരില്‍ പൊലീസ് ഖാസിമാരെയും പള്ളി കമ്മിറ്റി ഭാരവാഹികളെയും അന്വേഷിച്ചെത്തുകയും പള്ളിയുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാനാവശ്യപ്പെടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായി.
ഇതിനെല്ലാം പുറമെ ശിശു വിവാഹ നിരോധ നിയമത്തിലെ കടുത്ത ചില ശിക്ഷാ വിധികളും സമുദായത്തിനകത്ത് വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു.
സമുദായത്തിലെ ഒമ്പത് സംഘടനകളുടെ പ്രതിനിധികളാണ് കോഴിക്കോട്ട് ഒത്തുകൂടിയത്. വിവാഹപ്രായമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുസ്‌ലിം സമുദായത്തിന് ഭരണഘടന അനുവദിച്ച പരിരക്ഷ ഉറപ്പുവരുത്തണമെന്നും അനിവാര്യമായ സാഹചര്യങ്ങളില്‍ 18 വയസ്സിന് മുമ്പ് വിവാഹിതരാവേണ്ടിവരുന്ന പെണ്‍കുട്ടികളും അവരുടെ കുടുംബവും അനുഭവിക്കുന്ന പ്രയാസത്തിന് പരിഹാരം ഉണ്ടാക്കണം എന്നുമായിരുന്നു യോഗത്തിന്റെ പ്രധാന ആവശ്യം.
മുസ്‌ലിം വ്യക്തി നിയമത്തില്‍ വിവാഹപ്രായം നിര്‍ണയിച്ചിട്ടില്ലെന്നിരിക്കെ അതിന് വിരുദ്ധമായി രാജ്യത്ത് നടപ്പിലാക്കിയ നിയമങ്ങള്‍ മുസ്‌ലിം സമുദായത്തിന്റെ മതപരമായ മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് യോഗം വിലയിരുത്തുകയുണ്ടായി. ഈ തീരുമാനങ്ങളത്രയും ഏകകണ്ഠമായിരുന്നു.
ഇന്ത്യന്‍ ഭരണഘടന 25, 29 വകുപ്പുകള്‍ പ്രകാരം മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള മത ന്യൂനപക്ഷങ്ങള്‍ക്ക് അനുവദിച്ച അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതായിട്ടുണ്ട്. ഇത് പുതിയൊരു ആവശ്യമല്ല. രാജ്യത്ത് പല കോടതി വിധികളും ഈ വകുപ്പുകളുടെ പിന്‍ബലത്തില്‍ നടന്നിട്ടുണ്ട്. ഇതോടൊപ്പം 1937ലെ ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ട് അനുവദിക്കുന്ന അവകാശങ്ങളും അംഗീകരിച്ച് കിട്ടേണ്ടതുണ്ട്.
വിവാഹം, വിവാഹ മോചനം, അനന്തരാവകാശം, സ്വത്ത് തുടങ്ങിയ വിഷയങ്ങള്‍ മുസ്‌ലിം വ്യക്തി നിയമത്തിന്റെ പരിധിയിലാണുള്ളത്. ഇവ ഒരു സുപ്രഭാതത്തില്‍ ആര്‍ക്കെങ്കിലും എടുത്തുകളയാന്‍ സാധിക്കുന്നതല്ല.
ഭരണഘടനാ ശില്‍പികളും നിയമ വിദഗ്ദ്ധരും ഏറെ ആലോചനകള്‍ക്കും പഠനങ്ങള്‍ക്കും ശേഷം തയാറാക്കിയ നിയമങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നതും അന്തിമവുമല്ലാത്ത സാമൂഹിക ക്രമത്തിലെ ഏതെങ്കിലും വിഷയങ്ങള്‍വെച്ച് ഇല്ലെന്ന് പറയുന്നത് ശരിയല്ല. ചിലര്‍ കൊടുക്കേണ്ടവരും മറ്റു ചിലര്‍ ഓച്ഛാനിച്ചുനിന്ന് വാങ്ങേണ്ടവരുമാണെന്ന മിഥ്യാധാരണ അത്തരക്കാര്‍ മാറ്റിയേ പറ്റൂ.
ജനാധിപത്യ സംവിധാനത്തില്‍ നിയമവിധേയമായ മാര്‍ഗം മാത്രം അവലംബിച്ച് പരിഹാരം തേടാനാണ് ശ്രമിക്കുന്നത്. 18 വയസിന് മുമ്പ് ഒറ്റപ്പെട്ട ചില വിവാഹങ്ങള്‍ നടക്കുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ഇത്തരം വിവാഹങ്ങള്‍ എല്ലാ സമുദായങ്ങളിലും ഉണ്ട്.
ബാല വിവാഹ നിരോധ നിയമം നടപ്പിലാക്കിയ 2006 മുതല്‍ 2013 വരെ കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 18 വയസ് പൂര്‍ത്തിയായ 2,36,918 മുസ്‌ലിം വിവാഹങ്ങളും 4,79,836 ഹിന്ദു വിവാഹങ്ങളും 2,17,495 ക്രിസ്ത്യന്‍ വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യപ്പെടുകയുണ്ടായി. ആകെ 9,34,315 വിവാഹങ്ങള്‍ (നൂറ് പഞ്ചായത്തുകളിലെയും കോര്‍പറേഷനുകളിലെയും രണ്ട് മുനിസിപ്പാലിറ്റികളുടെയും കണക്ക് ഇതിലുള്‍പ്പെടില്ല).
എന്നാല്‍ 18 വയസ് പൂര്‍ത്തിയാവാതെ വിവാഹം നടക്കുകയും രജിസ്‌ട്രേഷന്‍ സാധ്യമാവാതെ വരികയും തുടര്‍ന്ന് സര്‍ക്കാരിനെ സമീപിക്കുകയും ചെയ്തത് 1,500ല്‍ താഴെ മാത്രം വിവാഹ അപേക്ഷകളാണ്. മതം തിരിച്ച് ഇവയുടെ എണ്ണം പരിശോധിക്കുമ്പോള്‍ മുസ്‌ലിം അപേക്ഷകള്‍ അല്‍പം കൂടുതലുണ്ടെന്നത് നിഷേധിക്കുന്നില്ല.
ഇതിന് പ്രധാന കാരണം വിദേശ രാജ്യങ്ങളില്‍ പോകുന്നവരില്‍ കൂടുതല്‍ മുസ്‌ലിം സമുദായത്തില്‍പെട്ടവരായതുകൊണ്ട് കുടുംബത്തെ കൂടെ കൊണ്ടുപോകേണ്ട ആവശ്യം വരുമ്പോള്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാവുന്നു എന്നതാണ്.
ഇത്തരം വിവാഹങ്ങള്‍ പ്രത്യേക സാഹചര്യങ്ങളിലാണുണ്ടാവുന്നത്. മുമ്പ് കാലങ്ങളില്‍ കുട്ടിക്കല്യാണങ്ങള്‍ അല്‍പം കൂടുതലുണ്ടായിരുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ വിദ്യാഭ്യാസരംഗമുള്‍പ്പെടെയുള്ള മേഖലകളില്‍ ഉണ്ടായ ജാഗരണം വിവാഹ പ്രായ നിര്‍ണയത്തിലും ഉയര്‍ന്ന തോതിലേക്ക് സമുദായത്തെ മാറ്റിയെന്നത് നിഷേധിക്കാന്‍ കഴിയില്ല.
അനാഥത്വംകൊണ്ടും മറ്റും നിരാലംബരായ ചില പെണ്‍കുട്ടികള്‍ ഭാവി സംരക്ഷണം ഉറപ്പുവരുത്തുന്നതിനുവേണ്ടി വിവാഹം ചെയ്യുന്ന സാഹചര്യമുണ്ട്. പഠനത്തില്‍ മികവ് പുലര്‍ത്തുകയും സാമ്പത്തിക ചെലവുള്ള തുടര്‍പഠനത്തിന് സാമ്പത്തികശേഷി അനുവദിക്കാതിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ചില പെണ്‍കുട്ടികള്‍ സാമ്പത്തിക ഭദ്രതയുള്ള ചെറുപ്പക്കാരെ കണ്ടെത്തി തുടര്‍പഠനവും ജോലിയും നേടി സ്വന്തം സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന സാഹചര്യവുമുണ്ട്.
പ്രേമബന്ധങ്ങളില്‍ കുടുങ്ങി 18 വയസിന് മുമ്പെ വിവാഹിതരാവേണ്ട നിര്‍ബന്ധിത ചുറ്റുപാടും ഉണ്ടാവുന്നുണ്ട്. ഇസ്‌ലാമിനെ സംബന്ധിച്ചേടത്തോളം ഒരുനിലക്കും അംഗീകരിക്കാനോ തുടര്‍ന്ന് കൊണ്ടുപോകാനോ അനുവദിക്കാവുന്നതല്ല പ്രേമബന്ധങ്ങള്‍. നാടിന്റെ പൊതുവായ സംസ്‌കാരത്തിനുപോലും ഇതുള്‍ക്കൊള്ളാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
21ഉം 18ഉം വിവാഹ പ്രായപരിധിയായി നിര്‍ണയിച്ചതിലെ യുക്തിയും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ലോകത്തെ പകുതിയിലധികം രാജ്യങ്ങളിലും വിവാഹപ്രായം 18ഉം 16ഉം ആണ്. വത്തിക്കാന്‍സിറ്റി, സൗത്ത് അമേരിക്കയിലെ ബൊളിവിയ, പരാഗ്വേ പോലെയുള്ള ചില രാജ്യങ്ങളില്‍ 16ഉം 14ഉം വിവാഹപ്രായമായി നിര്‍ണയിക്കുമ്പോള്‍ നോര്‍ത്ത് അമേരിക്കയിലെ മെക്‌സിക്കോയില്‍ 16ഉം 15ഉം ആണ്. ന്യൂയോര്‍ക്കില്‍ രണ്ടുപേര്‍ക്കും 14 മതി. സൗത്ത് കരോളിനയില്‍ ഗര്‍ഭിണിയാണെന്ന് ഒരു ഫിസിഷ്യന്‍ സാക്ഷ്യപത്രം കൊടുത്താല്‍ 13ാം വയസില്‍ വിവാഹിതയാകാം.
ഇന്ത്യയേക്കാള്‍ ശാസ്ത്ര സാങ്കേതിക മേഖലകളില്‍ എല്ലാംകൊണ്ടും മികച്ചുനില്‍ക്കുന്ന രാജ്യങ്ങളാണ് ഇവയില്‍ പലതും. പെണ്‍കുട്ടിക്ക് 18ഉം പുരുഷന് 21ഉം ആവണമെന്നത് ഏതെങ്കിലും ശാസ്ത്രീയമായ പഠനത്തിന്റെയോ സര്‍വെയുടെയോ പിന്‍ബലത്തിലാണെന്ന് ആരും അവകാശപ്പെട്ടതായി കണ്ടിട്ടില്ല. ആരോഗ്യ ശാസ്ത്രത്തിന്റെയോ പ്രകൃതി ശാസ്ത്രത്തിന്റെയോ മറ്റേതെങ്കിലും ഒരു ശാസ്ത്ര ശാഖയുടെയോ സര്‍ട്ടിഫിക്കറ്റ് പ്രായ വിഷയത്തില്‍ ഹാജരാക്കാന്‍ കഴിയുമോ?
അനുമതിയോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള പെണ്‍കുട്ടിയുടെ കുറഞ്ഞ പ്രായം 16 വയസ്സ് നിര്‍ണയിച്ച രാജ്യത്ത് വിവാഹ ബന്ധത്തിലേര്‍പെട്ട് ലൈംഗിക ബന്ധത്തിലേര്‍പെടാന്‍ 18 വയസാകണമെന്നതിലെ യുക്തിരാഹിത്യം ചിന്തിക്കേണ്ടതില്ലേ? 16 വയസ് തികഞ്ഞവരെ മുതിര്‍ന്ന പൗരന്‍മാരായി കണക്കാക്കണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം ശിപാര്‍ശ ചെയ്തത് ഇതോട് ചേര്‍ത്ത് വായിക്കണം.
വിവാഹ സമയത്ത് 18 തികഞ്ഞില്ലെന്ന കാരണത്താല്‍ പെണ്‍കുട്ടിയുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാതെ പോകുന്നതുമൂലം ഭാവിയില്‍ ഈ പെണ്‍കുട്ടിക്ക് കണ്ണീരുകുടിക്കേണ്ട സാഹചര്യം വന്നു ഭവിക്കുകയാണ്. തൊഴില്‍, സ്വത്ത്, വിദ്യാഭ്യാസം, വിദേശയാത്ര തുടങ്ങിയവയിലെല്ലാം ഈ പെണ്‍കുട്ടിയും അവരുടെ കുട്ടികളും പ്രയാസമനുഭവിക്കും. ഇതേപ്രശ്‌നം ആണ്‍കുട്ടിയും അഭിമുഖീകരിക്കുന്നുണ്ട്. ഇവ്വിഷയകമായി ഒരു മാനുഷിക പരിഗണന ഉണ്ടാവണമെന്ന് പറയാന്‍പോലും പാടില്ലെന്നത് ഫാഷിസമാണ്.
പതിനെട്ട് വയസിനുമുമ്പ് എല്ലാ മുസ്‌ലിം പെണ്‍കുട്ടികളെയും കല്യാണംചെയ്ത് അയക്കണമെന്ന് ആരും ആവശ്യപ്പെടുന്നില്ല. മാത്രമല്ല, നേരത്തെ നടക്കുന്ന വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നും ഇക്കാര്യം ബോധവല്‍ക്കരണത്തിലൂടെ സമുദായത്തെ ബോധ്യപ്പെടുത്തണമെന്നുമാണ് കോഴിക്കോട്ട് ചേര്‍ന്ന മുസ്‌ലിം സംഘടനാ നേതൃയോഗത്തിലെ ഒരു തീരുമാനം. എന്നാല്‍ അനിവാര്യ സാഹചര്യങ്ങളില്‍ 18 വയസിന് മുമ്പ് വിവാഹിതരാവുന്ന ദമ്പതികള്‍ക്ക് ഈ നിയമംമൂലം പ്രയാസമുണ്ടാകരുത് എന്നതും പ്രത്യേകം പരിഗണിക്കേണ്ടതാണ്.
ഈ വിഷയങ്ങളെല്ലാം പരിഗണനക്ക് വിധേയമാക്കി തന്നെയാവണം കോടതികള്‍ പലപ്പോഴായി 18 വയസിന് മുമ്പുള്ള വിവാഹത്തെ സാധൂകരിച്ചിട്ടുണ്ട്. ഈ വിധിയില്‍ മുസ്‌ലിം പെണ്‍കുട്ടിക്ക് ഋതുമതിയാവലാണ് വിവാഹപ്രായമെന്നും 18 വയസ് വേണ്ടതില്ലെന്നും അഭിപ്രായപ്പെടുകയുണ്ടായി. 1890ലെ ഗാര്‍ഡിയന്‍ ആന്റ് വാട്‌സ് ആക്ടും 2006ലെ ബാല വിവാഹ നിരോധന നിയമവും വിശദമായി പരിഗണിച്ചും പരിശോധിച്ചുമാണ് ഭരണ സിരാകേന്ദ്രമായ ഡല്‍ഹിയിലെ ഹൈക്കോടതി വിധി പ്രസ്താവിച്ചത്. ഇതുവരെ മറ്റ് ഹൈക്കോടതികളോ സുപ്രീംകോടതിയോ ഇതിന് വിരുദ്ധമായൊരു പ്രസ്താവം നടത്തിയതായി കണ്ടിട്ടില്ല. കേരളത്തില്‍തന്നെ 1970ല്‍ ഹൈക്കോടതി സമാനമായ വിധി പ്രസ്താവിച്ചിട്ടുണ്ട്.
1977ലെ മൊറാര്‍ജി സര്‍ക്കാര്‍ കൊണ്ടുവന്ന ഈ നിയമത്തിനെതിരെ 35 വര്‍ഷങ്ങള്‍ക്കുശേഷം ബഹളമുണ്ടാക്കുന്നു എന്ന് ചിലര്‍ ആക്ഷേപിക്കുന്നുണ്ട്. അന്നുതന്നെ ഈ നിയമത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട് എന്നാണ് അതിനുള്ള മറുപടി. എന്നാല്‍ 2008ലെ വിവാഹ രജിസ്‌ട്രേഷന്‍ ആക്ട് നടപ്പിലാക്കിയതോടെയാണ് ഇത് സംബന്ധമായി പ്രകടമായ ബുദ്ധിമുട്ടനുഭവിക്കേണ്ടിവന്നത്.
ആക്ട് നടപ്പിലാക്കുമ്പോഴുണ്ടാവുന്ന പ്രയാസം മുന്‍കൂട്ടിതന്നെ അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ മുസ്‌ലിം സംഘടനാ നേതാക്കള്‍ അറിയിച്ചിരുന്നു. മത സ്ഥാപനങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് രജിസ്‌ട്രേഷന് പരിഗണിക്കണമെന്ന് മുഖ്യമന്ത്രിയോട് നേതൃത്വം ആവശ്യപ്പെട്ടിരുന്നതുമാണ്.
-മുസ്തഫ മുണ്ടുപാറ (കോ- ഓഡിനേറ്റര്‍, മുസ്‌ലിം വ്യക്തി നിയമ സംരക്ഷണ സമിതി)