Friday, September 27, 2013

സാമൂഹിക പരിഷ്കരണം കേരളത്തില്‍


കേരളത്തിലെ സാമൂഹിക പരിഷ്കരണ പ്രവര്‍ത്തനങ്ങളുടെ ചരിത്രമെടുക്കുന്പോള്‍
അതത് സമൂഹങ്ങളില്‍ ഉയര്‍ന്ന് വന്ന പരിഷ്കരണ പ്രവര്‍ത്തനങ്ങളും
നേതാക്കളുമാണ് അതില്‍ പ്രധാന പങ്കു വഹിച്ചത് വി.ടി.ഭട്ടതിരിയും ശിഷ്യനായ
ഇ.എം.എസും മറ്റു നമ്പൂതിരിമാരും നമ്പൂതിരി സമൂഹത്തില്‍ നടത്തിയ പരിഷ്കരണ
യക്ഞ്ഞങ്ങള്‍ പ്രസിദ്ധമാണ്. നാരായണ ഗുരുവും, അയ്യങ്കാളിയും , അയ്യപ്പനും,
ചട്ടന്‍പി സ്വാമികളും മന്നത്ത് പത്മനാഭനും നായരീഴവാദി ജാതി സമൂഹങ്ങളില്‍
നടത്തിയ പരിശ്കരണങ്ങളും പ്രസിദ്ധമാണ്. ഹൈന്ദവസമൂഹത്തില്‍ പൊതുവേ, ഉച്വ
നീചത്തങ്ങള്‍ക്കെതിരെയുള്ള ശബ്ദങ്ങള്‍ ഉറക്കെ ഉയര്‍ന്ന് വന്നു.
മതാല്‍മകമായ സാമൂഹിക വിപ്ലവത്തിന് നാരായണഗുരു പ്രധാന്യം നല്‍കിയത്
വിജയിക്കുകയും ചെയ്തു. തത്തുല്യമായി പരിഷ്കരണ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍
മുസ്ലിം സമൂദായത്തിലും ഉണ്ടായി കേരള മുസ്ലിം പാരന്പര്യ
മതനേതൃത്വത്തിെന്‍റയും സാമൂദായ രാഷ്ട്രീയ ബുദ്ധിപരമായ ഇടപെടലിലൂടെ മദ്രസാ
വിദ്യാഭ്യാസം, കൂടെ ആധുനിക വിദ്യാഭ്യാസവും മുസ്ലിങ്ങള്‍ പഠിച്ചു.
സംസ്കൃതിയോടൊപ്പം, പൊതുവിദ്യാഭ്യാസത്തെയും മുസ്ലിം പണ്ഢിത നേതൃത്വം
പ്രോല്‍സാഹിപ്പിച്ചു. കേരളത്തിലെ ഏറ്റവും വലിയ മതവിദ്യാഭ്യാസ കലാലയമായ
ജാമിആ നൂരിയ്യയും, മലബാര്‍ വിദ്യാഭ്യാസ പുരോഗതിക്കു ആകാശങ്ങള്‍
സമ്മാനിച്ചു ഫറൂഖ് കോളേജ് സ്ഥാപിക്കുന്നതില്‍ സയ്യിദ് അബ്ദിറഹിമാന്‍
ബാഫഖി തങ്ങളെപ്പോലുള്ളവരുടെ പങ്ക് വലുതായിരുന്നു. ഇടക്കാലത്തായി
മലബാറില്‍ വേഗം കൊണ്ട മുസ്ലിം വിദ്യാഭ്യാസ പുരോഗതികള്‍ക്ക് അടത്തറയിട്ട്
ഗതകാല നേതാക്കളാണ് അവരുടെ അശ്രാന്തപരിശ്രമങ്ങളുടെ പരിണിത ഫലമാണ് ഇന്ന്
കാണുന്നത്. പിണറായിയുടെ വാദം കേട്ടാല്‍ എട്ടുകാലി മമ്മൂഞ് പോലും
ചിരിക്കും.
പിണറായിയുടെ പാര്‍ട്ടിയുടെ സാന്നിദ്ധ്യമല്ല മലബാറിലെ മുസ്ലിം വനിതകള്‍
ഉള്‍പ്പെടെയുള്ളവരുടെ വിദ്യാഭ്യാസ പുരോഗതി. റാങ്കുകള്‍ മലപ്പുറത്ത്
വന്നാല്‍ കോപ്പിയടിച്ചുവെന്ന് പറയാന്‍ ധാര്‍ഷ്ട്യം കാണിച്ച വി.എസുമല്ല ഇൌ
പുരോഗതി നേടിത്തന്നത്. മലബാര്‍ മുസ്ലിം നേതൃത്വത്തിെന്‍റ കൂട്ടായ
ശ്രമമാണ് പുതിയ മാറ്റത്തിന് കാരണം എം.എസ്.എഫ് ഹരിത പ്രവര്‍ത്തകരും ഇൌ
സത്യം മനസ്സിലാക്കണം. ഫിറോസും, അഷ്റഫലിയും, ഫാത്ത്വിമയും ലോകം കണുന്നതിന്
മുന്പ് മുസ്ലിം വിദ്യാഭ്യാസ പുരോഗതിക്കായി സമസ്ത കേരള ജംഇയ്യത്തുല്‍
ഉലമയുടെ നേതാക്കളും പണ്ഡിതരും പ്രവര്‍ത്തന ഗോഥയിലായിരുന്നു. സമുദായ
രാഷ്ട്രീയ നേതൃത്ത്വത്തിന്‍റെ പങ്കും വലിപ്പവും കുറച്ചു കാണുന്നില്ല.
ഇത്തരം കൂട്ടായ യത്നങ്ങളാണ് മുസ്ലിം വനിതാ വിദ്യാഭ്യാസ രംഗത്ത് സാരമായ
പുരോഗതിയുണ്ടാക്കിയത്, ബംഗാള്‍ നാല്‍പ്പത് കൊല്ലം ഭരിച്ചിട്ട്
മുസ്ലിങ്ങളെ തിരിഞ്ഞു നോക്കാത്ത പിണറായിയുടെ പാര്‍ട്ടിയെകൊണ്ട് “ക്ഷ”
വരപ്പിച്ച് മലപ്പുറം ജില്ല നേടിയെടുത്ത സാമൂഹിക പുരോഗതിക്ക് ആക്കം
കൂട്ടിയ മഹാന്മാരായ നേതാക്കളെ ഫിറോസും, ഫാത്വിമയും മറ്റു യൂത്ത്
നേതാക്കളും മറക്കരുത് ആ നേതൃത്വവും നെഞ്ചിലേറ്റിയതാണ് ഇസ്ലാമിക ശരീഅത്ത്
1937 ല്‍ എനാക്റ്റ് ചെയ്യപ്പെട്ട ശരീഅത്ത് ആക്റ്റ് പ്രകാരം, ഇന്ത്യന്‍
ഭരണഘടനയുടെ മൌലികാവകാശങ്ങളുടെ ആര്‍ട്ടിക്കിള്‍ 25, 29 ഖണ്ഡികകള്‍
പ്രകാരം, ന്യൂനപക്ഷജനങ്ങളുടെ വിശ്വാസാവകാശാധികാരങ്ങള്‍ നിലനില്‍ക്കാന്‍
പോരടിച്ചത്, ഫിറോസ്ാദികള്‍ മറന്നുപോയത് ഇൌ നേതാക്കളെയാണ്. 1984 ല്‍
ശരീഅത്ത് വിരുദ്ധര്‍ ഒരുമിച്ച് കൂടിയപ്പോള്‍ പണ്ഡിതരും, നേതാക്കളും
കൂട്ടായി നിന്ന് എതിര്‍ത്തത് ഒാര്‍ക്കണം . മുസ്ലിം പെണ്ണിെന്‍റ
കണ്ണുനീര്‍ ഒപ്പാനാണ് അന്ന് ഇ.എം.എസും ആരിഫ് മുഹമ്മദ് ഖാനും, ആര്യാടന്‍
മുഹമ്മദും ജനസംഘത്തോടൊപ്പം നിന്ന് ശരീഅത്തിനെതിരെ ഉറഞ്ഞുതുള്ളിയത്. ഏക
സിവില്‍ കോഡ് കൊണ്ട് വരാനുള്ള അന്നത്തെ ശ്രമങ്ങളെ മുസ്ലിം സമുദായം
ഒറ്റക്കെട്ടായി നിന്ന് തോല്‍പ്പിച്ചു. അന്ന് മിര്‍ജാഫര്‍മാരുടെ റോള്‍
ഏറ്റെടുത്തവരെപ്പോലെ പുതിയ ,കുട്ടികളുടെ, രംഗപ്രവേശം
സംശയമുണ്ടാക്കുന്നുണ്ട്. 2006 ലെ Child Marriage Prohibition Act
വരുന്നതിന് മുന്പ് തന്നെ മുസ്ലിം വനിതാ വിദ്യാഭ്യാസമുന്നേറ്റം
നടന്നുകഴിഞ്ഞിരുന്നുവെന്ന് സാക്ഷാല്‍ പിണറായി വിജയന്‍ തന്നെ കണക്കുകള്‍
അവതരിപ്പിക്കുന്നുണ്ട് “ഹരിത” ക്കാര്‍ പിണറായിയുടെ കണക്കെങ്കിലും
പഠിക്കണമായിരുന്നു. ആക്ട് നടപ്പിലായില്ലെങ്കില്‍ പിന്നോക്കം
നിന്നുപോകുമായിരുന്നുവെന്നാണ് വാദമെങ്കില്‍ അഡ്വ. മറിയുമ്മയും അഡ്വ.
നൂര്‍ബീനയും ഇൌ ആക്ടിന് മുന്പാണല്ലോ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍ഡും,
നേതൃത്വവുമെല്ലാം നടത്തിടത് , അപരിശ്കൃതമെന്ന്, വിളിച്ചു പറയുന്ന മാധ്യമ
സിംന്‍റിക്കേറ്റ് സഖാക്കളും ഇറ്റലി, ജര്‍മ്മന്‍, ജപ്പാന്‍,
അമേരിക്കയുള്‍പ്പെടെ മുപ്പതോളം രാജ്യങ്ങളിലെ വിവാഹ പ്രായത്തിെന്‍റ കണക്ക്
എടുക്കണം. പതിനെട്ടു വയസ്സില്‍ മനോ, വ്യക്തിത്വവികാസം
പൂര്‍ണമാവുന്നുവെന്ന്. ഏത് ആധുനിക ശാസ്ത്ര സമീപനങ്ങളാണ്
തെളിയിക്കുന്നതെന്ന് പറഞ്ഞ് തരണം.
ഉന്നത വിദ്യാഭ്യാസം നേടിയ പ്രത്യേകിച്ച് െഎ.ടി മേഖലയില്‍
പ്രവര്‍ത്തിക്കുന്ന എന്‍ജിയര്‍മാര്‍, സിനി ആര്‍ട്ടിസ്റ്റുകള്‍,
തുടങ്ങിയവരില്‍ നടക്കുന്ന കുടുംബശൈഥില്യങ്ങളുടെ കണക്കുകള്‍ പെരുകുകയാണ്.
പതിനഞ്ചിലും പതിനാറിലും വിവാഹിതരായ പഴയതലമുറയിലുള്ളതിനേക്കാള്‍ ഭീകരവും
ഭീതിതവുമാണ് മുപ്പതുകളിലെത്തി മൂത്ത് നേടിയ പക്വതയോടെ നടക്കുന്ന വിവാഹ
ബന്ധങ്ങളുടെ തകര്‍ച്ച, പക്വതക്ക് പ്രായമല്ല മാനദണ്ഡമാക്കേണ്ടത് എന്ന് ഇൌ
കണക്കുകള്‍ പറഞ്ഞു തരുന്നുണ്ട് എല്ലാ പെണ്‍കുട്ടികളെയും 18ന് മുന്പ്
കെട്ടിച്ചയക്കണമെന്ന് ആരും പറയുന്നില്ല. മുസ്ലിം വ്യക്തി നിയമത്തിന്‍റെ
ആനുകൂല്യം ഉപയോഗിച്ച്, അവശ്യഘട്ടങ്ങളില്‍ പ്രായം മാനദണ്ഡമാക്കാതെ
നടക്കുന്ന സംഭവങ്ങളില്‍ സദുദ്യേശപരമായി നടന്ന വിവാഹത്തില്‍ കാര്‍മികത്വം
വഹിച്ചവര്‍ ഉള്‍പ്പെടെ പ്രതിചേര്‍ക്കപ്പെടുന്ന സാഹചര്യത്തിലാണ് പേഴ്സണല്‍
ലോ സംരക്ഷണത്തിന് നിയമപരമായ മാര്‍ഗങ്ങള്‍ ആരായുമെന്ന് പണ്ടിത നേതൃത്വം
പറഞ്ഞത്. ഇൌ പ്രതികരണം നമ്മുടെ ജനാതിപത്യ സംവിധാനവും നീതി വ്യവസ്ഥയും
അംഗീകരിക്കുന്ന ഔരു പൌരന്‍റെ അവകാശം മാത്രമാണ്.
ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുസ്ലിം പണ്ഡിതന്‍മാര്‍
കാടത്തമാണ് പറയുന്നതെന്ന് വി.എസും പിണറായിയും ജല്പിക്കുന്പോള്‍ ഒരു
കാര്യം ഒാര്‍ക്കണം ശരീഅത്ത് ആചന്ദ്രതാരം നിലനില്‍ക്കണമെന്ന് തങ്ങള്‍
പറഞ്ഞാലു മുല്ലാക്ക പറഞ്ഞാലും അംഗീകരിക്കാനാവില്ലന്ന് പറഞ്ഞ സാക്ഷാല്‍
ഏലംകുളം മനക്കല്‍ ശങ്കരന്‍ നന്പൂതിരിപ്പാടിനെകൊണ്ട് തിരുത്തി
എഴുതിച്ചവരാണ് കേരളത്തിലെ മുസ്ലിം നേതൃത്വം.
ഞാന്‍ നേരത്തെ സൂചിപ്പിച്ച പോലെ അതത് സമൂഹങ്ങളില്‍ അവരവരുടെ നേതൃത്വം
നടത്തിയ പ്രവര്‍ത്തനങ്ങളാണ് സമൂഹിക വികാസത്തിന് കാരണമായത്. ഇതര
സമൂഹങ്ങളുടെ ആന്തരിക പ്രശ്നങ്ങളില്‍ ഇടപെടാതെ ബോധപൂര്‍വ്വം
നിലനിര്‍ത്തപ്പെട്ട ഒരതിര്‍ത്തി, മുന്‍ഗാമികള്‍ പാലിച്ചിരുന്നു. അതാണ്
സാമൂധായി സ്പര്‍ധയില്ലാതെ കേരളത്തെ കാത്തത്. മാധ്യമങ്ങളുടെ കാടുകയറിയ
ഇടപെടലുകള്‍ ധ്രുവീകരണ സാധ്യത ഏറ്റുന്നുണ്ടൊയെന്ന് മനസ്സാക്ഷി വിചാരം
ചെയ്യുന്നത് നല്ലതായിരിക്കും.
സ്ത്രീയുടെ കണ്ണുനീര്‍ മുസ്ലിം സമുദായത്തില്‍ കണ്ടെത്താമുള്ള
ശ്രമങ്ങള്‍ക്കിടയിലില്‍ ജാതക ദോഷം മൂലം കാലശാപം തിന്നു തീര്‍ക്കുന്ന
എത്ര മഹിളകള്‍ ഹൈന്ദവ കുലജാതരായി ഉണ്ടെന്ന് ആരും നോക്കുന്നില്ലല്ലോ. ?
“ക്ഷീരമുണ്ടോരകിന്‍
ചുവട്ടിലും……..
ചോരത്തന്നെ
കൊതുകിന്ന് കൌതുകം

No comments:

Post a Comment