കോഴിക്കോട്: സുകൃതങ്ങളുടെ സമുദ്ധാരണത്തിന് എന്ന പ്രമേയവുമായി രണ്ട് മാസം നീണ്ടു നില്‍ക്കുന്ന എസ്.കെ.എസ്.എസ്.എഫ് ബഹുജന പ്രചാരണത്തിന് കോഴിക്കോട്ട് തുടക്കം. പ്രവാചകന്റെ പേരില്‍ സാമ്പത്തിക ചൂഷണം ലക്ഷ്യമാക്കി അവതരിപ്പിച്ച കേശം വ്യാജമാണെന്ന് വിഘടിത വിഭാഗത്തിലെ ഒരു വിഭാഗം തന്നെ സമ്മതിച്ച സാഹചര്യത്തില്‍ പള്ളിക്കും ടൗണ്‍ഷിപ്പിനുമായി സ്വരൂപിച്ച കോടിക്കണക്കിന് രൂപ സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിടണമെന്ന് കാമ്പയിന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ചൂഷകര്‍ക്ക് ഇടം ലഭിക്കാന്‍ മഹല്ല് തലങ്ങളില്‍ നടന്നുവരുന്ന ശിഥിലീകരണ ശ്രമങ്ങളോട് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും യോഗം കുറ്റപ്പെടുത്തി.
ഗുജറാത്തി ഹാളില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രചാരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിശുദ്ധതയെ മാത്രം കൈകാര്യം ചെയ്ത പണ്ഡിത സമൂഹമാണ് സമസ്തയുടെ നേതൃ സ്ഥാനത്ത് എന്നും ഉണ്ടായിരുന്നതെന്ന് മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ഭൗതിക സുഖങ്ങള്‍ അനുഭവിക്കലല്ല ലക്ഷ്യം.
ഓരോ പ്രവര്‍ത്തനവും വിശുദ്ധതയോടെ വേണം കൈകാര്യം ചെയ്യാനെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇസ്‌ലാമിനകത്തും ചില ശക്തികള്‍ കള്ളത്തരങ്ങളുമായി നടക്കുന്നുണ്ട്. കേശവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ സ്വന്തം സംഘടനയില്‍ നിന്നു തന്നെ എതിര്‍വാദങ്ങള്‍ പുറത്തുവരികയാണ്. അവര്‍ തന്നെ കൈകാര്യം ചെയ്തുകൊണ്ടിരിക്കുകയുമാണെന്ന് മുത്തുക്കോയ തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഉമര്‍ ഫൈസി മുക്കം, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി, അയ്യൂബ് കൂളിമാട് സംസാരിച്ചു.
തുടര്‍ന്ന് നടന്ന സെഷന്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് ഫൈസി കണ്ണാടിപറമ്പ്, മുസ്തഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി പ്രസീഡിയം നിയന്ത്രിച്ചു. മുജീബ് ഫൈസി പൂലോട് വിഷയാവതരണം നടത്തി. സത്താര്‍ പന്തല്ലൂര്‍, മുസ്തഫാ അഷ്‌റഫി കക്കുപ്പടി, അബ്ദുറഹീം ചുഴലി, ഉമര്‍ ഫൈസി മുക്കം, ഒ.എം.എസ് തങ്ങള്‍, പൂക്കോയ തങ്ങള്‍, ആര്‍.വി കുട്ടിഹസന്‍ ദാരിമി, അബൂബക്കര്‍ ഫൈസി മലയമ്മ, അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, അഹമ്മദ് തെര്‍ളായി സംസാരിച്ചു.

No comments:
Post a Comment