October 13, 2013 11:39 am
ഹജ്ജ് തീര്‍ത്ഥാടനത്തിനായി വിശുദ്ധ ഭൂമിയിലെത്തിയ ഹാജിമാര്‍ മിനയിലേക്കുള്ള യാത്ര ആരംഭിച്ചതോടെ ഈ വര്‍ഷത്തെ ഹജ്ജിന് ഔദ്യോഗിക തുടക്കമായി. ഇന്ന് മക്കയില്‍ പ്രഭാത നിസ്കാരം നിര്‍വഹിച്ചതിനു ശേഷമാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1.3 മില്യണ്‍ തീര്‍ത്ഥാടകര്‍ എട്ടു കിലോമീറ്റര്‍ അകലെയുള്ള മിനായിലേക്ക് പുറപ്പെട്ടിരിക്കുന്നത്.
മിനയില്‍ എയര്‍ കണ്ടീഷന്‍ ചെയ്ത തമ്പുകള്‍ തീര്‍ത്ഥാടകരെ കാത്തിരിക്കുകയാണ്. മിനയിലെ ഒരു ദിവസത്തെ താമസത്തിനു ശേഷം ഹജ്ജിന്‍റെ പ്രധാന ഇനമായ അറഫാ സംഗമത്തിനായി ഹാജിമാര്‍ അറഫയിലേക്ക് പുറപ്പെടും. മിനയില്‍ നിന്നും 14 കിലോമീറ്റര്‍ അകലെയാണ് അറഫ.
ഹജ്ജിനോടനുബന്ധിച്ചുള്ള സുരക്ഷയും സൌകര്യവും ഉറപ്പുവരുത്താനായി സൌദി ഹജ്ജ് മന്ത്രാലയത്തിനു കീഴിലും സന്നദ്ധ സംഘടനകള്‍ക്കു കീഴിലും സജ്ജീകരണങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്.
No comments:
Post a Comment