October 15, 2013 5:30 pm
ഏഴു വര്‍ഷമായി കാഴ്ച ശേഷി നഷ്ടപ്പെട്ട സുഡാനി തീര്‍ത്ഥാടകക്ക് മദീനയിലെ പ്രവാചക പള്ളിയില്‍ വെച്ച് കാഴ്ച ശേഷി തിരിച്ചുകിട്ടി. സുഡാനില്‍ നിന്ന് ഹജ്ജിനെത്തിയ ഫാത്തിമ അല്‍മാഹിയാണ് തന്‍റെ നഷ്ടപ്പെട്ട കാഴ്ച മദീനാ പള്ളിയിലെ പ്രാര്‍ത്ഥനക്കു ശേഷം തിരിച്ചുകിട്ടിയതായി വ്യക്തമാക്കിയത്. സൌദി പത്രമായ ഉക്കാസ്, എമിറേറ്റ് 24/7 എന്നിവ സംഭവം റിപ്പോര്‍ട്ട് ചെയ്തു.
പ്രാര്‍ത്ഥന നടത്തിക്കൊണ്ടിരിക്കെ പള്ളിയില്‍ നിന്നും തന്‍റെ കണ്ണുകളിലേക്ക് പ്രകാശം പതിക്കുകയും ഏഴു വര്‍ഷത്തിനു ശേഷം ആദ്യമായി തന്‍റെ മകനെ ദര്‍ശിക്കുകയും ചെയ്തതായി ഫാത്തിമ പറയുന്നു. ഇപ്പോള്‍ ആരുടെയും സഹായമില്ലാതെ എനിക്ക് നടക്കാനും കഴിയുന്നുണ്ട്. അവര്‍ പറഞ്ഞു.
ഏഴു വര്‍ഷം മുമ്പ് കാഴ്ച നഷ്ടപ്പെട്ടതു മുതല്‍ ഒരുപാട് ചികിത്സകള്‍ നടത്തിയെങ്കിലും അതൊന്നും ഫലിക്കാതെ വരുകയായിരുന്നു. അന്നു മുതല്‍ മനസ്സില്‍ സൂക്ഷിച്ച ആഗ്രഹമാണ് ഹജ്ജ് യാത്ര. മക്കയും മദീനയും സന്ദര്‍ശിച്ചാല്‍ തന്‍റെ കാഴ്ച തിരിച്ചുകിട്ടുമെന്ന് അവര്‍ വിശ്വസിച്ചു. കാഴ്ചശേഷിക്കു വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ട് അവര്‍ ദിവസങ്ങളോളം പ്രവാചക പള്ളിയില്‍ താമസിച്ചിരുന്നു.
No comments:
Post a Comment