കണ്ണൂര്‍ : ഓണപ്പറമ്പില്‍ കാന്തപുരം വിഭാഗം സുന്നികളുടെ മദ്റസയും പളളിയും ആക്രമിച്ച സംഭവത്തില്‍ സമസ്തക്കോ പോഷകസംഘടനകള്‍ക്കോ യാതൊരു ബന്ധവുമില്ലെന്ന് SYS, SKSSF നേതാക്കളായ അഹമദ് തേ൪ളായി, എ.കെ. അബ്ദുല്‍ ബാഖി, സിദ്ദീഖ് ഫൈസി വെണ്മണല്‍ , അബ്ദുസലാം ദാരിമി കിണവക്കല്‍ , അബ്ദുലത്തീഫ് പന്നിയൂ൪ , ശഹീ൪പാപ്പിനിശേരി എന്നിവ൪ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. സമാധാനവും ഭദ്രതയുമുളള ഓണപ്പറമ്പ് മഹല്ലില്‍ മദ്റസയുടെ പേരില്‍ പ്രശ്നം സൃഷ്ടിക്കാന്‍ ശ്രമിച്ചവ൪ക്കെതിരെ മഹല്ല് വാസികള്‍ നേരത്തെ രംഗത്ത് വന്നിരുന്നു. ഇത് ചോദ്യം ചെയ്ത വ്യക്തിയെ കയ്യേററം ചെയ്യാന്‍ ശ്രമിച്ചതാണ് അക്രമത്തിലേക്ക് നയിച്ചത്. അക്രമം തീ൪ത്തും അപലപനീയമാണെന്നും ആരാധനാലയങ്ങളെ സംഘ൪ഷഹേതുവാക്കുന്നത് ആ൪ക്കും ഉചിതമല്ലെന്നും നേതാക്കള്‍ പറഞ്ഞു. സംഭവത്തിന്റെ യഥാ൪ത്ഥ പ്രതികളെ പിടികൂടുന്നതിന് പകരം രാത്രികളില്‍ വീടുകളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നിരപരാധികളെ അറസ്ററ് ചെയ്ത് പീഡിപ്പിക്കുന്ന പോലീസ് നടപടി പ്രതിഷേധാ൪ഹമാണെന്നും അവ൪ ആരോപിച്ചു.
Saturday, August 17, 2013
ഓണപ്പറമ്പ് സംഭവം സംഘടനാപരമല്ല : സമസ്ത

Subscribe to:
Post Comments (Atom)

No comments:
Post a Comment