ഇസ്ലാമിക ദര്‍ശനങ്ങള്‍ക്കും സംസ്കാരത്തിനും കൂടുതല്‍ ശക്തിപകര്‍ന്നു നല്‍കിയ നഗരമാണ് മദീന. പ്രവാചകര്‍ മുഹമ്മദ് നബി (സ)യുടെ ഭൌതിക ശരീരം മറവ് ചെയ്ത സ്ഥലം (റൌളാശരീഫ്) സ്ഥിതിചെയ്യുന്നതും മദീനയില്‍ തന്നെയാണ്.
പ്രസ്തുത നഗരവും സമീപപ്രദേശവും രണ്ടാം ഹറമായി ഇസ്ലാം കണക്കാക്കുന്നു. ചുരുക്കത്തില്‍ ഹറം എന്ന പേര്‍ മദീനക്കും രേഖപ്പെടുത്തപ്പെട്ട സമീപപ്രദേശങ്ങള്‍ക്കും പറയാറുണ്ട്. അതായത് ഹറം എന്ന പദം മക്കയോടും മദീനയോടും ചേര്‍ന്നുനില്‍ക്കുന്ന ഭൂവിഭാഗത്തിന്റെ പേരാണ്. ഈ പ്രദേശങ്ങള്‍ക്ക് പുറത്ത് അനുവദനീയമായ പല കാര്യങ്ങളും ഇതിനകത്ത് നിഷിദ്ധമാണ്. അമുസ്ലിംകള്‍ക്ക് പ്രവേശനമില്ലെന്നതാണ് മറ്റൊരു പ്രത്യേകത.
No comments:
Post a Comment